Wednesday, March 11, 2026 Last Updated 7 Min 35 Sec ago English Edition
Todays E paper
Ads by Google
Friday 19 Sep 2025 02.00 PM

ആഹാ...ഇത് നല്ല കഥ: ചൈനയില്‍ ടോയ്‌ലറ്റ് പേപ്പര്‍ കിട്ടണമെങ്കില്‍ പരസ്യം കണ്ട് തീര്‍ക്കണം, പിന്നാലെ വിമര്‍ശനം

china, paper, toilet, advertisement

ചൈനയില്‍ ഇനി മുതല്‍ ടോയ്‌ലെറ്റ് പേപ്പര്‍ കിട്ടണമെങ്കില്‍ പരസ്യം കണ്ട് തീര്‍ക്കണം. പൊതു ടോയ്‌ലെറ്റുകളില്‍ പ്രാവര്‍ത്തികമാക്കിയ ഈ രീതി വിമര്‍ശനങ്ങള്‍ക്കും വഴിവച്ചിരിക്കുകയാണ്. ദ മെട്രോ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം, ടോയ്‌ലെറ്റുകളില്‍ വച്ചിരിക്കുന്ന ടോയ്‌ലെറ്റ് പേപ്പര്‍ ഡിസ്‌പെന്‍സറില്‍ ഒരു ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യണം. ഇങ്ങനെ ചെയ്ത് കഴിയുമ്പോള്‍ ഒരു പരസ്യം പ്രദര്‍ശിപ്പിച്ച് തുടങ്ങും. ഈ പരസ്യം പ്രദര്‍ശിപ്പിച്ച് കഴിഞ്ഞ ശേഷമാണ് ടോയ്‌ലെറ്റ് പേപ്പര്‍ കിട്ടുക. ഒരു നിശ്ചിത അളവിലുള്ള ടോയ്‌ലെറ്റ് പേപ്പറാണ് കിട്ടുക.

അതേസമയം, ഈ പരസ്യം സ്‌കിപ്പ് ചെയ്യാനുള്ള സംവിധാനവും ഉണ്ട്. അതിനായി അഞ്ച് രൂപ അടച്ചാല്‍ മതി. ആളുകള്‍ ടോയ്‌ലെറ്റ് പേപ്പറുകള്‍ അമിതമായി ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍ പെട്ടു, അതും ടോയ്‌ലെറ്റ് പേപ്പറുകള്‍ ദുരുപയോഗം ചെയ്യുന്നതും തടയാന്‍ എന്ന് പറഞ്ഞാണ് ഈ സംവിധാനം നിലവില്‍ വന്നത്. എന്നാല്‍, ഇതിനെതിരെ വ്യാപകമായ വിമര്‍ശനങ്ങളും ഉയര്‍ന്നു വരികയായിരുന്നു. ഈ സംവിധാനം ഉപയോഗിക്കുന്നതിലെ ബുദ്ധിമുട്ടുകളെ കുറിച്ചും ശുചിത്വത്തെ കുറിച്ചുമാണ് പ്രധാനമായും ആളുകള്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

ഒരാളുടെ ഫോണിലെ ബാറ്ററി തീര്‍ന്നുപോയേക്കാവുന്നതോ, ഇന്റര്‍നെറ്റ് ആക്‌സസ് ഇല്ലാത്തതോ ആയ സാഹചര്യങ്ങളെ കുറിച്ചും ആളുകള്‍ വിമര്‍ശനമുന്നയിക്കുന്നുണ്ട്. അങ്ങനെ വരുമ്പോള്‍ ടോയ്‌ലെറ്റ് പേപ്പര്‍ കിട്ടാത്ത അവസ്ഥ വരുമല്ലോ എന്നും ആളുകള്‍ ചോദിക്കുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW