Saturday, March 14, 2026 Last Updated 50 Min 5 Sec ago English Edition
Todays E paper
Ads by Google
Friday 19 Sep 2025 04.09 AM

കേഫാക് സീസണ്‍ '2025 -26'-ന് ഇന്ന് തുടക്കം

KEFAK

കുവൈറ്റസിറ്റി: കേരള എക്‌സ്പാറ്റ് ഫുട്‌ബോള്‍ അസോസിയേഷന്‍ കുവൈറ്റിന്റെ (കേഫാക് ) പുതിയ സീസണ്‍ 2025-26, സെപ്റ്റമ്പര്‍ 19 നു വൈകിട്ട് 3 മണിതൊട്ട് ഫഹാഹീല്‍ സൗക് സബഹ് പബ്ലിക് അതോറിറ്റി ഓഫ് യൂത്ത് ആന്‍ഡ് സ്‌പോര്‍ട്‌സ് സ്റ്റേഡിയയത്തില്‍ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കുവൈറ്റിലെ മലയാളി പന്തുകളിക്കാര്‍ക്കുവേണ്ടി സംഘടിപ്പിക്കുന്ന ഫുട്‌ബോള്‍ മേളയില്‍ കേഫാകില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 600-ല്‍ പരം മലയാളി താരങ്ങള്‍ കൂടാതെ ഓരോ ക്ലബ്ബില്‍ നിന്നും 2 മലയാളി ഇതര കളിക്കാരും ബൂട്ടണിയും. 2025 സെപ്റ്റമ്പര്‍ 19 തൊട്ടു 2026 ജൂണ്‍ ആദ്യവാരം വരെ നീണ്ടു നില്‍ക്കുന്ന ഫുട്‌ബോള്‍ മാമാങ്കത്തില്‍ കേരളത്തില്‍ അങ്ങോളമുള്ള പ്രമുഖ ക്ലബ്ബുകളില്‍ കളിച്ചിട്ടുള്ള കളിക്കാരും, മുന്‍ സ്റ്റേറ്റ്, മുന്‍ ദേശീയ കളിക്കാരും ഉള്‍പ്പെടുന്ന വന്‍പട തന്നെ അണിനിരക്കുന്നു. കേരളത്തിലെയും പ്രവാസി ഫുട്ബാളിലെയും പ്രശസ്ത താരങ്ങളായിരുന്ന വെറ്ററന്‍സ് കളിക്കാര്‍ അണിനിരക്കുന്ന മാസ്റ്റേഴ്‌സ് ലീഗും, യുവരക്തങ്ങള്‍ മാറ്റുരക്കുന്ന സോക്കര്‍ ലീഗുമായാണ് മത്സരങ്ങള്‍ നടക്കുക
ഇതുകൂടാതെ കേഫാകിലെ പ്രതിനിധി ക്ലബ്ബുകള്‍ സംഘടിപ്പിക്കുന്ന വ്യത്യസ്ത ടൂര്‍ണമെന്റുകളും ഇതാദ്യമായി കേഫാക് അവതരിപ്പിക്കുന്ന 11 സൈഡ് നോക്ക്ഔട്ട് ടൂര്‍ണമെന്റും ഈ സീസണിലെ പ്രത്യേകതയാവും. ഈ സീസണില്‍ 9 ഏകദിന 7 എ സൈഡ് മത്സരങ്ങള്‍, കൂടാതെ അന്തര്‍ജില്ലാ മത്സരങ്ങളും സാധാരണപോലെതന്നെ സംഘടിപ്പിക്കപ്പെടും
എല്ലാ വെള്ളിയാഴ്ചകളിലും 3 മണി മുതല്‍ 10 മണിവരെ ഇരു കാറ്റഗറിയിലുമായ് മത്സരങ്ങള്‍ നടക്കും. ഈ സീസണ്‍ സെപ്റ്റംബര്‍ 19 നു കുവൈറ്റിലെ മലയാളി ബിസിനസ് പ്രമുഖര്‍, വിവിധ സംഘടന പ്രതിനിധികള്‍, കേഫാക് സ്പോണ്‍സര്‍മാര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ മുന്‍ കുവൈറ്റ് ഇന്റര്‍നാഷണല്‍ ഫുട്‌ബോളര്‍മാരായ ശ്രീ ഫഹദ് ഹമ്മുദ് ഹാദി അല്‍ റഷീദിയും, സലേഹ് ഷെയ്ഖും ഉത്ഘാടനം നിര്‍വഹിക്കും
ഉദ്ഘാടന മത്സരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ കേരള ചലഞ്ചേഴ്സ് ശക്തരായ മാക് കുവൈറ്റുമായി ഏറ്റുമുട്ടും.

വിശദ വിവിരങ്ങള്‍ക്ക് : 99005567 - 99641069 - 99440497- എന്ന നമ്പറുകളില്‍ ബന്ധപ്പെടുക.

Ads by Google
Ads by Google
TRENDING NOW