-->
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം പിറന്നാള്‍ ആയിരുന്നു കഴിഞ്ഞ ദിവസം. കല-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പ്രധാനമന്ത്രിയ്ക്ക് പിറന്നാള്‍ ആശംസിച്ച് സോഷ്യല്‍ മീഡിയയില്‍ എത്തി. മലയാളികളുടെ പ്രിയപ്പെട്ട ഗായിക കെ.എസ്.ചിത്രയും മോദിയ്ക്ക് പിറന്നാള്‍ ആശംസിച്ച് കുറിപ്പ് പങ്കുവെച്ചു. പ്രധാനമന്ത്രിയ്ക്ക് ഒപ്പമുളള ചിത്രത്തിനൊപ്പം ആയിരുന്നു ചിത്രയുടെ പോസ്റ്റ്.
കെ.എസ്. ചിത്രയുടെ കുറിപ്പ് വായിക്കാം:
' നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയുടെ 75-ാം ജന്മദിനത്തിന്റെ ശുഭകരമായ വേളയില്‍, താങ്കള്‍ക്ക് നല്ല ആരോഗ്യം, സന്തോഷം, ദീര്‍ഘായുസ്സ് എന്നിവ നേരുന്നു.
നിങ്ങളുടെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വവും നമ്മുടെ രാഷ്ട്രത്തോടുള്ള അക്ഷീണ സമര്‍പ്പണവും ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു. ഭാരതത്തെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കാന്‍ താങ്കള്‍ക്ക്് ശക്തിയും ജ്ഞാനവും ലഭിക്കട്ടെ. ആദരവോടും പ്രാര്‍ത്ഥനയോടും കൂടി, കെ.എസ്. ചിത്ര' .