Wednesday, March 11, 2026 Last Updated 14 Min 31 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Sep 2025 11.30 AM

' കൂട്ടുകൂടാന്‍ നേരില്‍ വരാഞ്ഞിട്ട് അഞ്ച് വര്‍ഷം' ; പ്രിയ സുഹൃത്തിന്റെ ഓര്‍മയില്‍ സാജന്‍ സൂര്യ

note, death
photo-www.instagram.com/sajansooreya/

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടനായിരുന്നു ശബരിനാഥ്. സീരിയലുകളില്‍ സജീവമായി അഭിനയിച്ചുകൊണ്ടിരിക്കുന്നതിനിടെ അപ്രതീക്ഷിമായി നടന്റെ വിയോഗം സംഭവിച്ചു. ഇന്ന് ശബരിനാഥിന്റെ ഓര്‍മകള്‍ക്ക് അഞ്ച് വയസ് തികയുകയാണ്. ഈ അവസരത്തില്‍ സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടന്‍ സാജന്‍ സൂര്യ.

' കൂട്ടുകൂടാന്‍ നേരില്‍ വരാഞ്ഞിട്ട് അഞ്ച് വര്‍ഷം... സ്വപ്‌നങ്ങളില്‍ മാത്രമായി കൂട്ടുകൂടല്‍' എന്നായിരുന്നു ശബരിനാഥിനൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ച് സാജന്‍ സൂര്യ കുറിച്ചത്. ഫ്രണ്ട്‌സ് ഫോര്‍ എവര്‍ എന്നതടക്കമുളള ഹാഷ്ടാഗുകളും പോസ്റ്റിനൊപ്പം സാജന്‍ സൂര്യ ചേര്‍ത്തിരുന്നു.

നടന്‍ മാത്രമായിരുന്നില്ല നിര്‍മ്മാതാവുമായിരുന്നു ശബരിനാഥ്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW