-->
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംഗീത സംവിധായനാണ് ഗോവിന്ദ് വസന്ത. ഇപ്പോഴിതാ ഗോവിന്ദ് മേനോന്‍ എന്ന പേര് ഗോവിന്ദ് വസന്ത എന്നാക്കിയതിന്റെ കാരണം ചോദിച്ച അവതാരകയ്ക്ക് അദ്ദേഹം നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. ഓണ്‍ലൈന്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. ഗോവിന്ദ് മേനോന്‍ എന്നുളള നല്ലൊരു പേര് വോവിന്ദ് വസന്ത എന്നാക്കിയത് എന്തിനാണ് എന്നായിരുന്നു അവതാരകയുടെ ചോദ്യം. അതിനു ഗോവിന്ദ് വസന്തയുടെ മറുപടി ഇങ്ങനെയാണ്.
'' വസന്ത എന്റെ അമ്മയുടെ പേരാണ്. ഞാന്‍ കടമെടുത്തതല്ല. ഫാന്‍സിയാക്കാന്‍ വേണ്ടി ചേര്‍ത്തതല്ല. അമ്മയുടെ പേരാണ്. എന്റെ പേരിനൊപ്പം ജാതിപ്പേര് ചേര്‍ത്തുവെക്കണ്ട എന്നു കരുതി ചെയ്തതാണ്. അത് എന്റെ തീരുമാനമാണ്. വിക്കിപീഡിയയില്‍ ഗോവിന്ദ് മേനോന്‍ എന്നത് എഴുതിയിട്ടുണ്ട്. ജീവിച്ചിരിക്കുന്നിടത്തോളം കാലം എന്റെ ജാതി ഏതെന്ന് ആളുകള്‍ക്ക് മനസിലാക്കാന്‍ സാധിക്കുമെന്നും അതുകൊണ്ട് പേരിന്റെ കൂടെ ജാതി വെക്കണം എന്നില്ല''.