-->
കൊളളയടിക്കുന്നതിന്റെ മോഷണം നടത്തുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ബാങ്കില്‍ നിന്നും വെറും 30 സെക്കന്റില്‍ പണം അടങ്ങിയ ബാഗ് മോഷ്ടിച്ച് കടക്കുന്ന ഒരു യുവാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ ആണിത്. മധ്യപ്രദേശിലെ ബേതുല്‍ ജില്ലയിലെ ഒരു ബാങ്കിലാണ് വന്‍ മോഷണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ബാങ്കിലെത്തിയ ഒരു ഉപഭോക്താവിന്റെ ബാഗാണ് മോഷ്ണം പോയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മധ്യപ്രദേശിലെ ബൈതൂല്‍ ജില്ലയിലെ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ശാഖയിലാണ് മോഷണം നടന്നത്.
വീഡിയോയില്‍ നീല ഷര്‍ട്ടും കറുത്ത പാന്റും ധരിച്ച യുവാവ് ബാങ്കിലൂടെ അലക്ഷ്യമായി നടക്കുന്നതാണ് സിസിടിവിയില്‍ കാണാന്‍ കഴിയുക. പെട്ടെന്ന് ഇയാള്‍ ഒരു മേശയ്ക്ക് അടിയില്‍ പണം നിറച്ച ഒരു ബാഗ് കാണുന്നു. തൊട്ടടുത്തായി ഒന്ന് രണ്ട് പേര്‍ ഇരിക്കുന്നുണ്ടെങ്കിലും അവര്‍ ഫോണ്‍ ചെയ്യുകയോ ഫോണില്‍ റീല്‍സ് കണ്ട് ഇരിക്കുകയായിരുന്നു. ബാഗ് കണ്ടതും ഒരു സെക്കന്റ് ഒന്ന് നിന്ന യുവാവ് പെട്ടെന്ന് തന്നെ കുനിഞ്ഞ് മേശയ്ക്ക് അടിയില്‍ നിന്നും ബാഗെടുത്ത് ഒന്നും സംഭവിക്കാത്തത് പോലെ ബാങ്കില്‍ നിന്നും ഇറങ്ങിപ്പോകുന്നു. വെറും 30 സെക്കന്റിനുള്ളില്‍ ഇയാള്‍ ബാങ്കില്‍ നിന്നും ബാഗുമായി കടന്നു കളഞ്ഞു.
പണം അടങ്ങിയ ബാഗ് നഷ്ടപ്പെട്ടെന്ന ഒരു ഉപഭോക്താവിന്റെ പരാതിയെ തുടര്‍ന്ന് ബാങ്ക് സിസിടിവി പരിശോധിച്ചപ്പോഴാണ് സംഭവം അറിഞ്ഞത്. പിന്നാലെ പോലീസില്‍ പരാതി നല്‍കി. പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പങ്കുവച്ച് യുവാവിനെ തിരിച്ചറിയാന്‍ ജനങ്ങളുടെ സഹകരണം ആവശ്യപ്പെട്ടു.