Friday, March 13, 2026 Last Updated 0 Min 9 Sec ago English Edition
Todays E paper
Ads by Google
Sunday 14 Sep 2025 08.46 AM

അമ്പമ്പോ ഇത്രയ്ക്ക് വേണ്ടിയിരുന്നില്ല: ബംഗളൂരുവില്‍ വാടകക്കാരന് വന്നത് 15000 രൂപയുടെ വാട്ടര്‍ ബില്ല്, ചര്‍ച്ചയാക്കി നെറ്റീസണ്‍സ്

bengaluru, room, rent, water, bill, young, man, post

ഇന്ത്യയിലെ തന്നെ ഏറ്റവും തിരക്കുപിടിച്ച നഗരങ്ങളില്‍ ഒന്നാണ് ബംഗളൂരു. കോര്‍പറേറ്റ് ജീവനക്കാര്‍ തിങ്ങിപാര്‍ക്കുന്ന ഇവിടെ വാടകയ്ക്ക് ഒരു വീട് കിട്ടാന്‍ തന്നെ പ്രയാസമാണ്. കിട്ടിയാലോ കഴുത്തറുക്കുന്ന വാടകയായിരിക്കും വീട്ടുടമകള്‍ ഈടാക്കുക. ഉയര്‍ന്ന വാടകയ്ക്ക് പിന്നാലെ ഇപ്പോള്‍ വീട്ടുടമകള്‍ അമിതമായി വാട്ടര്‍ ബില്ലുകള്‍ ഉയര്‍ത്തുകയാണെന്നാണ് വാടകക്കാര്‍ സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ത്തുന്ന പരാതി. വാടക ഇനത്തിലെ അമിത ചാര്‍ജ്ജിന് പിന്നാലെയാണ് ഇപ്പോള്‍ വെള്ളത്തിന്റെ ബില്ലുകള്‍ ഉയര്‍ത്തുന്നതെന്നാണ് വാടകക്കാരുടെ പരാതി.

@ananttodani എന്ന് റെഡ്ഡിറ്റ് ഉപഭോക്താവാണ് തനിക്കുണ്ടായ ദുരനുഭവം പങ്കുവച്ച് കുറപ്പെഴുതിയത്. എല്ലാ മാസവും അവിശ്വസനീയമാംവിധത്തില്‍ വെള്ളത്തിന്റെ ചാര്‍ജ്ജ് കുതിച്ച് ഉയരുകയാണെന്ന് വാടകക്കാരന്‍ ആരോപിച്ചു. ഒപ്പം അദ്ദേഹം ഒരു വാട്ടര്‍ ബില്ലും പങ്കുവച്ചു. വീട്ടുടമസ്ഥന് യാതൊരു ദയാദാക്ഷ്യണവുമില്ലെന്നും അദ്ദേഹമെഴുതി. 'എന്റെവീട്ടുടമസ്ഥന്‍ എല്ലാ മാസവും ബിജ്യുഎസ്എസ്ബിയുടെ (ബാംഗ്ലൂര്‍ വാട്ടര്‍ സപ്ലൈ ആന്‍ഡ് സീവറേജ് ബോര്‍ഡ്) അമിതമായ വാട്ടര്‍ ചാര്‍ജുകള്‍ ഈടാക്കി എന്നെ കുറ്റപ്പെടുത്തുന്നു' എന്ന് ടാഗ്‌ലൈനോടെയാണ് അദ്ദേഹം തന്റെ അനുഭവം കുറിച്ചത്. ബില്ലില്‍ പരാമര്‍ശിച്ചിരിക്കുന്ന കണക്കുകള്‍ ഞെട്ടിക്കുന്നതായിരുന്നു. 1,65,000 ലിറ്റര്‍ വെള്ളത്തിന് വീട്ടുടമ ആവശ്യപ്പെട്ടത് 15,800 രൂപ!

'സാധാരണയായി ഞങ്ങള്‍ക്ക് എല്ലാ മാസവും ഏകദേശം 10,000 രൂപയുടെ വെള്ളക്കരമാണ് ലഭിക്കുക. അതേസമയം ഇവിടെ ഞങ്ങള്‍ 2 പേര്‍ മാത്രമാണ് താമസിക്കുന്നത്. അതില്‍ തന്നെ ഞങ്ങളിരുവരും മിക്ക സമയവും ഓഫീസിലോ പുറത്തോ ആയിരിക്കും. ഇതേ കുറിച്ച് എപ്പോ ചോദിച്ചാലും എന്തെങ്കിലും മണ്ടത്തരം പറഞ്ഞ് അയാള്‍ ഒഴിയാന്‍ നോക്കും. ഇനി ഇത്രയും തുക നല്‍കിയാല്‍ തന്നെ രണ്ടാഴ്ച കൂടുമ്പോള്‍ ഒന്നോ രണ്ടോ ദിവസം ഒരു തുള്ളി വെള്ളം പോലും കിട്ടില്ലെന്നും അദ്ദേഹം കുറിച്ചു. ഇത്തരമൊരു അവസ്ഥയില്‍ താന്‍ എന്താണ് ചെയ്യേണ്ടതെന്നും അദ്ദേഹം തന്റെ വായനക്കാരോട് ചോദിച്ചു.

പോസ്റ്റ് വൈറലായതോടെ ഇത്തരമൊരു ബില്ല് അസാധ്യമാണെന്ന് പലരും എഴുതി. ഒന്നെങ്കില്‍ മീറ്ററിലേക്ക് കാറ്റ് പോവുകയോ അതല്ലെങ്കില്‍ മീറ്റര്‍ റീഡിംഗ് ചെയ്യുന്നയാളുടെ കണ്ണുകള്‍ക്ക് എന്തെങ്കിലും കുഴപ്പങ്ങളോ ഉണ്ടാകുമെന്നായിരുന്നു പലരും കുറിച്ചത്. രണ്ട് പേര്‍ക്ക് പരമാവധി ബെംഗളൂരു നഗരത്തിലെ വാട്ടര്‍ ബില്ല് 300 രൂപയാണെന്ന് മറ്റ് ചിലര്‍ ചൂണ്ടിക്കാട്ടി. എത്രയും പെട്ടെന്ന് വാട്ടര്‍ അതോറിറ്റിയില്‍ പോയി കണക്ഷന്‍ ശരിയാക്കാനായിരുന്നു മറ്റ് ചിലര്‍ ഉപദേശിച്ചത്.

My landlord slams me with exorbitant BWSSB water charges every month. byu/ananttodani inbangalore

Ads by Google
Ads by Google
LATEST NEWS
TRENDING NOW