-->
റിമി ടോമിയുടെ ഡാന്‍സ് വീഡിയോ ശ്രദ്ധനേടുന്നു. കാനഡയിലെ ട്രെയിനില്‍ വെച്ച് ചെയ്ത റീല്‍ വീഡിയോയാണ് ശ്രദ്ധനേടുന്നത്. തങ്കമകന്‍ എന്ന സിനിമയ്ക്കു വേണ്ടി ഇളയരാജ സംഗീതം നല്‍കിയ ‘വാ വാ പക്കം വാ’ എന്ന ഗാനത്തിന്റെ റീമിക്‌സ് വേര്‍ഷനാണ് റിമി ചുവടുവെക്കുന്നത്.
‘ഹാമില്‍ടണിലേക്കുളള നീണ്ട യാത്ര, ഈ റീല്‍ എടുക്കുന്നതിനു മുന്‍പ് എല്ലാവരോടും സമ്മതം ചോദിച്ചു. അത് ഇല്ലാതെ ഇത് എന്തായാലും ഞാന്‍ ചെയ്യില്ല. അവരെല്ലാവരും സന്തോഷത്തിലായിരുന്നു. സന്തോഷം തരുന്ന ചെറിയ നിമിഷങ്ങള്‍ ആസ്വദിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
കറുത്ത പാന്റും ഓവര്‍ കോട്ടും ധരിച്ച് പിങ്ക് നിറത്തിലുളള ഹെഡ്‌ഫോണും വെച്ച് സ്‌റ്റൈലിഷ് ലുക്കിലാണ് റിമി വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. വലിയ ജനശ്രദ്ധയാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ഇത് പൊളിച്ചു, സൂപ്പര്‍, കാലം കഴിയുന്തോറും പ്രായം കുറയുന്ന ജീവി എന്നിങ്ങനെയാണ് വീഡിയോയ്ക്ക് താഴെയുളള ചില കമന്റുകള്‍.