-->
കൊല്ലൂര്‍: മൂകാംബിക ക്ഷേത്രത്തില്‍ വജ്ര കിരീടങ്ങളും സ്വര്‍ണവാളും സമര്‍പ്പിച്ച് സംഗീത സംവിധായകന്‍ ഇളയരാജ.
മൂകാംബിക ക്ഷേത്രത്തിലെ അര്‍ച്ചകന്‍ കെഎന്‍ സുബ്രഹ്മണ്യ അഡിഗയാണ് സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം പങ്കുവെച്ചത്. ഇളയരാജ ക്ഷേത്ര സന്ദര്‍ശനം നടത്തിയതിന്റെയും കിരീടങ്ങളും വാളും സമര്‍പ്പിച്ചതിന്റെയും ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.
ഏകദേശം എട്ടുകോടിയോളം രൂപയാണ് ഇവയുടെ മൂല്യമെന്നാണ് വിവരം. മുമ്പും ഇളയരാജ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും വിലകൂടിയ വജ്രങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.