Wednesday, March 11, 2026 Last Updated 50 Min 31 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Sep 2025 01.30 PM

' ഞാനും നീയും നമ്മുടെ 365 ദിവസങ്ങളും' ; വിവാഹവാര്‍ഷിക ദിനത്തില്‍ കുറിപ്പുമായി രാഹുല്‍ രാമചന്ദ്രന്‍

wedding
photo-www.instagram.com/rahul_ramchandrann/

മലയാളികള്‍ക്ക് സുപരിചിതരായ താരദമ്പതികളാണ് ശ്രീവിദ്യ മുല്ലച്ചേരിയും രാഹുല്‍ രാമചന്ദ്രനും. ഇപ്പോഴിതാ വിവാഹവാര്‍ഷിക ദിനത്തില്‍ രാഹുല്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്.

''2018 ഇല്‍ ഒരുമിച്ച് പങ്കിടാന്‍ തുടങ്ങിയ പ്രണയം, വഴക്കുകള്‍, തമാശകള്‍, ദുഖങ്ങള്‍, ഒടുവില്‍ നിശ്ചയം, പിന്നീട് കല്യാണം. ഒടുവില്‍ ഇതാ കല്യാണം കഴിഞ്ഞിട്ട് 365 ദിവസങ്ങളും തികയുന്നു. ഇപ്പോഴും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രണയകഥ നമ്മുടേതാണ്. ഞാനും നീയും നമ്മുടെ 365 ദിവസങ്ങളും'', രാഹുല്‍ രാമചന്ദ്രന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. സെലിബ്രിറ്റികളടക്കം നിരവധി പേര്‍ ശ്രീവിദ്യക്കും രാഹുലിനും കമന്റ് ബോക്‌സില്‍ ആശംസകള്‍ അറിയിച്ച് എത്തിയിട്ടുണ്ട്.

ക്യാമ്പസ് ഡയറി എന്ന സിനിമയിലൂടെയാണ് ശ്രീവിദ്യയുടെ അരങ്ങേറ്റം. മമ്മൂട്ടി ചിത്രമായ ഒരു കുട്ടനാടന്‍ ബ്ലോഗിലൂടെയാണ് ശ്രീവിദ്യ ശ്രദ്ധനേടിയെടുക്കുന്നത്. അതില്‍ അനു സിത്താരയുടെ അനിയത്തിയുടെ റോളിലാണ് ശ്രീവിദ്യ അഭിനയിച്ചത്. പിന്നീട് ഒരു പഴയ ബോം ബുകഥ എന്ന സിനിമയിലും അഭിനയിച്ചു.

മാഫി ഡോണ എന്ന ചിത്രത്തിലാണ് ശ്രീവിദ്യ ആദ്യമായി നായികയായി അഭിനയിക്കുന്നത്. നൈറ്റ് ഡ്രൈവ്, എസ്‌കേപ്പ്, സത്യം മാത്രമേ ബോധിപ്പിക്കൂ തുടങ്ങിയ മലയാള സിനിമകളിലും ശ്രീവിദ്യ ഭാഗമായിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW