Thursday, March 12, 2026 Last Updated 32 Min 31 Sec ago English Edition
Todays E paper
Ads by Google
Saturday 06 Sep 2025 04.28 PM

നവാഭിഷിക്തനായ ശ്രേഷ്ഠ കാതോലിക്കാ ബാവ മാര്‍ ബസോലിയോസ് ജോസഫ് കുവൈത്തിലേക്ക്; ബാവയുടെ ഇന്ത്യയ്ക്ക് പുറത്തുള്ള ആദ്യ സ്വീകരണം 12-ന് എന്‍.ഇ.സി.കെയില്‍

BAVA

കുവൈത്ത്സിറ്റി: യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ആബൂന്‍ മാര്‍ ബസോലിയോസ് ജോസഫ് ബാവയ്ക്ക് കുവൈത്തില്‍ സ്വീകരണം ഒരുക്കുന്നു. 12-ന് നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് കുവൈത്ത് (എന്‍.ഇ.സി.കെ) ലാണ് ബാവയ്ക്ക് സുറിയാനി സഭയുടെ കീഴിലുള്ള സെന്റ് ജോര്‍ജ് യൂണിവേഴ്സല്‍ സിറിയന്‍ ഓര്‍ത്തഡോക്ള്‍സ്, സെന്റ് മേരീസ് ജാക്കോബൈറ്റ് സിറിയന്‍ ഇടവകളുടെ ആഭിമുഖ്യത്തില്‍ സ്വീകരണം ക്രമീകരിച്ചിട്ടുള്ളത്. ബാവ സ്ഥാനമേറ്റശേഷം ഇന്ത്യയ്ക്ക് പുറത്തുള്ള ആദ്യ സന്ദര്‍ശനം കൂടിയാണിത.്
വെള്ളിയാഴ്ച 4-മണിക് നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഹാളില്‍ വച്ചാണ് സ്വീകരണ സമ്മേളനം.
യോഗത്തില്‍ കുവൈത്തിലെ എംബസി പ്രതിനിധികള്‍, വിവിധ സഹോദര സഭയിലെ മെത്രപൊലീത്തന്മാര്‍,വികാരിമാര്‍, വിവിധമതമേലധ്യക്ഷന്മാര്‍,സാമൂഹ്യ സാംസ്‌കാരിക നേതാക്കള്‍ സംബന്ധിക്കും.
സെപ്റ്റംബര്‍ 12- രാവിലെ 5.30 മുതല്‍ 8:00 വരെ കുവൈറ്റ് നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ചിലും,
13-ന് (ശനിയാഴ്ച) വൈകുന്നേരം 4:00-ന് അഹമ്മദി സെന്റ് പോള്‍സ് ആംഗ്ലിക്കന്‍ ചര്‍ച്ചിലും ബാവയുടെ ആഭിമുഖ്യത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.
സെപ്റ്റംബര്‍ 10-ന് കുവൈറ്റില്‍ എത്തിച്ചേരുന്ന പിതാവിനെ കുവൈത്ത് ഇടവകകളുടെ ചുമതലയുള്ള അഭിവന്ദ്യ.ഡോ.ഗീവറുഗീസ് മോര്‍ കൂറിലോസ്,പള്ളി വികാരിമാരും വിശ്വാസികളും ചേര്‍ന്ന് സ്വീകരിക്കും.

Ads by Google
Ads by Google
TRENDING NOW