Friday, March 13, 2026 Last Updated 2 Min 25 Sec ago English Edition
Todays E paper
Ads by Google
Sunday 31 Aug 2025 04.54 PM

ബഹുസ്വരത അടിച്ചമര്‍ത്താനുള്ള ശ്രമം പരാജയപ്പെടുത്തും : കെ സി വേണുഗോപാല്‍ എം.പി

OICC

കുവൈറ്റ് സിറ്റി : രാജ്ജ്യത്തിന്റെ സൗന്ദര്യമാണ് ബഹുസ്വരതയെന്നും അത് അടിച്ചമര്‍ത്താനുള്ള ഏത് ശ്രമത്തെയും ജനങ്ങള്‍ പരാചയപ്പെടുത്തുമെന്നും എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം.പി പറഞ്ഞു.

OICC

കുവൈറ്റ് ഒഐസിസി യുടെ മികച്ച പൊതു പ്രവര്‍ത്തകനുള്ള പ്രഥമ രാജീവ് ഗാന്ധി പുരസ്‌കാരം മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ ബഹു പാണക്കാട് സാദിഖലി ശിഹാബ് തങ്ങളില്‍ നിന്ന് ഏറ്റു വാങ്ങി സംസാരിക്കുകയായിരുന്നു എഐസിസി സംഘടനാ ചുമതലയുള്ള ജന. സെക്രട്ടറി കൂടിയായ കെ സി വേണുഗോപാല്‍ എം പി. കുവൈറ്റ് ഫ്രീ ട്രേഡ് സോണ്‍ ലെ കണ്‍വെന്‍ഷന്‍ സെന്റര് ആന്‍ഡ് റോയല്‍ സ്യുട്‌സ്ല്‍ സംഘടിപ്പിച്ച പ്രൗഢ ഗംഭീരമായ 'വേണു പൂര്‍ണ്ണിമ' ചടങ്ങില്‍ വെച്ചാണ് പുരസ്‌കാര ദാനം നടന്നത്. ഒരു ലക്ഷം രൂപയും പ്രശംസ പത്രവും ചേര്‍ന്നതായിരുന്നു അവാര്‍ഡ്. നാം ശീലിച്ചു പോന്ന ബഹു സ്വരതക്കു കാതലായ ഭീഷണി നേരിട്ട് കൊണ്ടിരിക്കുകയാണ്. ബഹുസ്വരതയാണ് രാഷ്ട്രത്തിന്റെ സൗന്ദര്യം. രാഷ്ട്രത്തെ മൂടികൊണ്ടിരിക്കുന്ന ഇരുള്‍ നീങ്ങി വെളിച്ചം വരന്‍ അധികം താമസം വേണ്ടി വരില്ലെന്നും പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് കെ സി വേണു ഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതീക്ഷയില്‍ കവിഞ്ഞ ജന പങ്കാളിത്തമാണ് വോട്ടര്‍ അധികാര്‍ യാത്രക്ക് ബീഹാറില്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്. രാജീവ് ഗാന്ധിയുടെ പേരിലുള്ള ഈ അവാര്‍ഡ് നേടാനായതില്‍ഏറെ അഭിമാനമുണ്ടെന്നും അവാര്‍ഡ് തുക ആലപ്പുഴ നിയോജക മണ്ഡലത്തിലെ ഏറ്റവും പാവപ്പെട്ട ഒരു കുടുംബത്തിന്റെ ഭവന നിര്‍മ്മാണത്തിനായി വിനിയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാധാരണ ജനങ്ങളും പ്രത്യേകിച്ച് യുവാക്കളും വലിയ ആവേശത്തോടെയാണ് രാഹുല്‍ ഗാന്ധിയെ എതിരേല്‍ക്കുന്നത്. തിരക്കിട്ട പരിപാടികള്‍ക്കിടെ മാധ്യമ പ്രവര്‍ത്തകരുമായുള്ള മുഖാമുഖം പരിപാടിയില്‍ സംബന്ധിച്ചുകൊണ്ടു അദ്ദേഹം പറഞ്ഞു.
OICC

വര്‍ത്തമാനകാല ഇന്ത്യയില്‍ രാഹുല്‍ ഗാന്ധിക്ക് മികച്ച പിന്തുണ നല്‍കി അദ്ദേഹത്തിന്റെ കൂടെ നിക്കുന്ന കെ സി വേണുഗോപാലിന് ഇങ്ങനെയുള്ള അവാര്‍ഡ് നല്‍കാനായതില്‍ ഏറെ ചാരിതാര്‍ഥ്യമുണ്ടെന്നു പുരസ്‌കാര നിര്‍വ്വഹണം നടത്തികൊണ്ട് സാദിഖലി തങ്ങള്‍ വെളിപ്പെടുത്തി. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ സമാന സ്വഭാവമുള്ള ഒട്ടേറെ അവാര്‍ഡുകള്‍ കെ സി വേണുഗോപാലിനെ തേടിയെത്തിയത് രാഹുല്‍ ഗാന്ധിയോടൊപ്പമുള്ള അദ്ദേഹത്തിന്റെ പോരാട്ടങ്ങള്‍ക്ക് പൊതു സമൂഹം നല്‍കുന്ന പിന്തുണയുടെ അടയാളമാണെന്നും ബഹു സാദിഖലി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
OICC

ഒഐസിസി നാഷണല്‍ പ്രസിഡന്റ് വര്‍ഗീസ് പുതുക്കുളങ്ങര അധ്യക്ഷത വഹിച്ചു. വെല്ലു വിളികള്‍ക്കിടെ 'വേണു പൂര്‍ണിമ' സംഘടിപ്പിക്കാന്‍ കഴിഞ്ഞതില്‍ അദ്ദേഹം ചാരിതാര്‍ഥ്യം പ്രകടിപ്പിച്ചു. ചലചിത്രതാരം നവ്യ നായര്‍, കെപിസിസി ജന. സെക്രട്ടറി അഡ്വ. ബി എ അബ്ദുല്‍ മുത്തലിബ്, ഡോ. മറിയം ഉമ്മന്‍, മുഹമ്മദലി വി പി മെഡക്സ് , എബിവരിക്കാട് എന്നിവരും ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. വയനാട് ദുരിതാശ്വാസ നിധിയിലേക്കുള്ള ഒഐസിസി നാഷണല്‍ കമ്മിറ്റിയുടെ വിഹിതം ജോ. ട്രഷറര്‍ റിഷി ജേക്കബ് അഡ്വ. അബ്ദുല്‍ മുത്തലിബിനെ ഏല്‍പ്പിച്ചു.
OICC
OICC

എ കെ ആന്റണിയുടെ സന്ദേശം സാമുവല്‍ ചാക്കോ കാട്ടൂര്‍ കളീക്കല്‍ വായിച്ചു. ബി എസ് പിള്ള സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഡോ. അന്‍വര്‍ അമീന്‍ ചേലാട്ട്. (ഗ്രാന്‍ഡ് ഹൈപ്പര്‍), സയിദ് നസീര്‍ മഷൂര്‍ തങ്ങള്‍ (കെഎംസിസി), ജോയ് ജോണ്‍ തുരുത്തിക്കര, ബിനു ചെമ്പാലയം, ജോബിന്‍ ജോസ്, ഷെറിന്‍ ബിജു, സുരേഷ് മാത്തൂര്‍, എം എ നിസാം, ജോയ് കരവാളൂര്‍, ആന്റോ വാഴപ്പള്ളി, കൃഷ്ണന്‍ കടലുണ്ടി തുടങ്ങിയവരും സന്നിഹിതരായിരുന്നു. അതിഥികള്‍ക്കുള്ള ഉപഹാരങ്ങള്‍ ദേശീയ ഭാരവാഹികള്‍ നല്‍കി പരിപാടികള്‍ ഏകോപിപ്പിച്ച വര്‍ഗീസ് ജോസഫ് ജോസഫ് മാരാമണ്‍ കൃതജ്ഞത പറഞ്ഞു. നടന്‍ പാട്ടു നായകന്‍ ആദര്‍ശ് ചിറ്റാര്‍ നയിച്ചഗാനമേള ഗംഭീരമായി. രജ്ജ്യ സ്‌നേഹം പ്രതിഫലിക്കുന്ന മറ്റു കലാ പരിപാടികളുംഅരങ്ങേറി.

Ads by Google
Ads by Google
TRENDING NOW