-->
വില്ലൻ കഥാപാത്രങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട സീരിയൽ താരമാണ് ജിഷിൻ മോഹൻ. ആദ്യ സീരിയലിലൂടെ തന്നെ ജിഷിൻ സീരിയൽ മേഖലയിൽ തന്റെ സ്ഥാനം ഉറപ്പിച്ചു.
അടുത്ത കാലത്ത് ജിഷിൻ വാർത്തകളിൽ നിറഞ്ഞത് അമേയ നായരുമായുള്ള ജിഷിന്റെ സൗഹൃദചിത്രങ്ങളിലൂടെയാണ്. നടി വരദയുമായുള്ള വിവാഹ മോചന
വാഹമോചനത്തിനുശേഷം ജീവിതം തന്നെ കൈവിട്ട് പോകുമെന്ന അവസ്ഥയിലായിരുന്നു ഏറെക്കാലം ജിഷിൻ മോഹൻ.
ഈ സമയത്താണ് അമേയയുമായി ജിഷിൻ സൗഹൃദത്തിലായത്. പിന്നീട് പ്രണയത്തിലേക്ക് വഴിമാറി. ഇപ്പോള്‍ ഇരുവരും ലിവിങ് റിലേഷൻഷിപ്പിലാണ്. അമേയയും വിവാഹമോചിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ്.
ഇപ്പോഴിതാ ഒരു പുതിയ സന്തോഷം പങ്കിടുകയാണ് ജിഷിൻ. "ഓണക്കാലം വരവായി....,,എല്ലാർക്കും ഞങ്ങളുടെ ഓണാശംസകൾ...
ഓണത്തിനൊപ്പം ഞങ്ങളും ഒരുപാട് കാത്തിരുന്ന ആ സന്തോഷ വാർത്ത വന്നെത്തിയിരിക്കുന്നു എല്ലാരുടെയും അനുഗ്രഹവും പ്രാർഥനയുമുണ്ടാവണം..." എന്നാണ് ജിഷിൻ അമേയയ്ക്കൊപ്പമുള്ള ചിത്രം പങ്കിട്ട് കുറിച്ചിരിക്കുന്നത്.
പോസ്റ്റ് കണ്ടിട്ട് എന്താണ് സന്തോഷമെന്ന് പലരും ചോദിക്കുന്നുണ്ട്. കല്യാണം ആണോ എന്നുള്ള ചോദ്യത്തിനൊപ്പം ബിഗ് ബോസ് എൻട്രി ആണോ എന്നും പലരും ചോദിക്കുന്നുണ്ട്.
പ്രേക്ഷക പ്രിയ ടെലിവിഷൻ പരമ്പരയായ ബിഗ് ബോസ് മലയാളം സീസണ്‍ 7 മൂന്നാം വാരത്തിലേക്ക് കടന്നതോടെ വൈൽഡ് കാർഡ് എൻട്രിക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. റിവ്യൂവർന്മാർ വൈല്‍ഡ് കാർഡ് പ്രെഡിക്ഷനിൽ എടുത്തു പറയുന്ന പേരുകളിൽ ഒന്ന് ജിഷിൻ മോഹന്റേതാണ്. ജിഷിന്റെ പോസ്റ്റ് കൂടി കണ്ടതോടെ ജിഷിൻ ഉണ്ടാകുമെന്ന് ഉറപ്പിക്കുകയാണ് ആരാധകർ.
മറ്റൊരു പോസ്റ്റിൽ രണ്ടു പേരും ഒരുമിച്ചുള്ള പ്രണയ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. "നീയും ഞാനും ഒന്നാണേ...ശരിയായ ഹൃദയങ്ങളിലേക്ക് എത്തിച്ചേരുംവരെ നിങ്ങളുടെ സ്നേഹം തിരസ്കരിക്കപ്പെട്ടുകൊണ്ടേയിരിക്കും..." എന്ന ക്യാപ്ഷൻ നൽകിയാണ് മറ്റൊരു പോസ്റ്റ്.