-->
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതനായ താരമാണ് ജിഷിന്‍ മോഹന്‍ വില്ലന്‍ വേഷങ്ങളിലൂടെയാണ് ജനശ്രദ്ധ നേടിയത്. സഹതാരമായിരുന്ന വരദയെ വിവാഹം കഴിച്ച ജിഷിന്‍, പിന്നീട് ആ ബന്ധം വേര്‍പെടുത്തിയിരുന്നു. വ്യക്തിപരമായ ചില തുറന്നു പറച്ചിലുകളിലൂടെയാണ് ജിഷിന്‍ പിന്നീട് വാര്‍ത്തകളില്‍ നിറഞ്ഞത്. ആദ്യ വിവാഹ ബന്ധം പിരിഞ്ഞ ശേഷം മാനസികമായി തകർന്ന അവസ്ഥയിലായിരുന്ന ജിഷിനെ തിരികെ ജീവിതത്തിലേക്ക് കൊണ്ടു വന്നത് സീരിയല്‍ താരമായ അമേയ നായരാണ്.
സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ പ്രണയവും വിവാഹനിശ്ചയവുമൊക്കെ ജിഷിന്‍ പങ്കുവച്ചിട്ടുണ്ട്. ഒരുമിച്ചുള്ള ചിത്രങ്ങള്‍ പങ്കിട്ടാണ് അമേയയും ജിഷിനും ഈ സന്തോഷം ആരാധകരെ അറിയിച്ചത്.
സോഷ്യല്‍ മീഡിയയിലൂടെയാണ് ജിഷിന്‍ അമേയയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ ആദ്യം പങ്കിട്ടു തുടങ്ങിയത്. അന്നുമുതല്‍ ആരാധകര്‍ ഇവര്‍ക്കിടയിലുള്ള സൗഹൃദമല്ല പ്രണയമാണ് എന്നു പറഞ്ഞെങ്കിലും അന്നൊന്നും ഇവര്‍ രണ്ടാളുമത് സമ്മതിച്ചില്ല. പക്ഷേ പിന്നീട് ജിഷിനും അമേയയും പങ്കുവച്ച് ഇവര്‍ രണ്ടാളും തങ്ങളുടെ പ്രണയവും വിവാഹനിശ്ചയവുമൊക്കെ ആരാധകരെ അറിയിച്ചു.
ഇപ്പോഴിതാ തങ്ങളുടെ പ്രണയത്തിന് രണ്ടു വര്‍ഷം തികഞ്ഞ സന്തോഷം പങ്കിടുകയാണ് ജിഷിന്‍. കേക്ക് മുറിച്ചും സമ്മാനം നല്‍കിയുമാണ് ജിഷിന്‍ അമേയയ്ക്കൊപ്പമുള്ള ജീവിതത്തിന്റെ സന്തോഷം ആരാധകരുമായി പങ്കിട്ടത്. ‘‘ഒരുമിച്ചുള്ള ജീവിതത്തിന്റെ രണ്ട് വർഷങ്ങൾ...വാർഷിക ആശംസകൾ...’’ എന്ന ക്യാപ്ഷന്‍ സഹിതമാണ് വീഡിയോയും ചിത്രങ്ങളും ജിഷിന്‍ പങ്കിട്ടിരിക്കുന്നത്.
‘ഇണക്കങ്ങളും പിണക്കങ്ങളുമായി രണ്ട് വര്‍ഷങ്ങള്‍, ഒരു പെണ്ണിനും സഹിക്കാന്‍ പറ്റാത്തത് പലതും, പലരും പറയുന്നത് കേട്ടിട്ടും എന്റെ കൂടെ നിന്നവള്‍...നാശത്തിന്റെ പടുകുഴിയിലേക്ക് വീണുകൊണ്ടിരുന്ന എന്നെ ജീവിതത്തിലേക്ക് കൈ പിടിച്ചു കയറ്റിയവള്‍, എന്റെ തെറ്റായ പല ചിന്താഗതികളെയും മാറ്റിമിറച്ചവള്‍, തെറ്റുകുറ്റങ്ങള്‍ പൊറുത്ത്, ക്ഷമിച്ച് സഹിച്ച് കൂടെ നില്‍ക്കുന്നവള്‍, ഞങ്ങളുടെ കുഞ്ഞു കുഞ്ഞു സന്തോഷങ്ങളും അതില്‍ കൂട്ടു ചേരാന്‍ ഇവളും...നമ്മുടെ അമ്മിണി...അങ്ങനെ കുഞ്ഞു കുഞ്ഞു സന്തോഷങ്ങളും കുഞ്ഞു കുഞ്ഞു സമ്മാനങ്ങളുമായി ഞങ്ങളുടെ ഈ കുഞ്ഞു ജീവിതം വീണ്ടും മുന്നോട്ടേക്ക്...താങ്ക്യൂ മൈ ഡിയര്‍...എന്റെ കൂടെ ഉണ്ടായിരുന്നതിന്...’ എന്ന് കുറിച്ചാണ് ജിഷിന്, അമേയയ്ക്കും പെറ്റ് ഡോഗിനുമൊപ്പമുള്ള വീഡിയോ പങ്കിട്ടിരിക്കുന്നത്.
ബിഗ് ബോസ് മലയാളം സീസണ്‍ 7വിലൂടെ നെഗറ്റീവായും പോസിറ്റീവായും ചർച്ച ചെയ്യപ്പെടുന്ന മത്സരാർത്ഥിയായിരുന്നു ജിഷിന്‍ മോഹന്‍. പിന്നീട് പതിയെപ്പതിയെ ജിഷിന് പിന്തുണയും കിട്ടിത്തുടങ്ങിയിരുന്നു.