-->
മിനിസ്‌ക്രീനില്‍ ഏറെ ആരാധകരുളള താരങ്ങളാണ് ജിഷിനും അമേയയും. ഒരു വലാന്റൈന്‍സ് ദിനത്തിലായിരുന്നു ഇരുവരും പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയത്. ഇപ്പോഴിതാ അമയേയ്‌ക്കൊപ്പമുളള മനോഹരമായ ചിത്രങ്ങള്‍ പങ്കുവെച്ചെത്തിയിരിക്കുയാണ് ജിഷിന്‍. ചിത്രത്തോടൊപ്പം വൈകാരികമായ ഒരു കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്.
‘ഒരു കാലത്ത് ഞാൻ തളർന്നുപോയ നിമിഷങ്ങളിൽ കൈപിടിച്ച് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത് നീയായിരുന്നു… ഇന്ന് നീ വീഴാതിരിക്കാനായി ആ കൈ ഞാൻ ഒരിക്കലും വിടാതെ പിടിച്ചിരിക്കുന്നു. ചേർത്ത് നിർത്തിയ ഈ നിമിഷങ്ങളിൽ ലോകം മുഴുവൻ നിശ്ശബ്ദമായാലും, നമ്മുടെ ഹൃദയങ്ങൾ തമ്മിൽ സംസാരിച്ചുകൊണ്ടിരിക്കുന്നു. നിന്റെ ചിരിയിലാണ് എന്റെ ശാന്തിയും, നിന്റെ സ്പർശത്തിലാണ് എന്റെ ധൈര്യവും . അതുകൊണ്ടാണ് നിന്നെ ഇങ്ങനെ ചേർത്ത് പിടിക്കുമ്പോൾ എനിക്ക് ജീവിതം മുഴുവൻ സുരക്ഷിതമായി തോന്നുന്നത്. ഈ കൈപ്പിടി പ്രണയത്തിന്റെ മാത്രം അടയാളമല്ല… ഞാൻ ജീവിക്കാൻ പഠിച്ച കാരണമാണ് ’ജിഷിന്‍ കുറിച്ചു.
സിമിമാ സീരിയല്‍ താരം വരദയെയായിരുന്നു ജിഷിന്‍ ആദ്യം വിവാഹം ചെയ്തിരുന്നത്.വരദയുമായി വേര്‍പിരിഞ്ഞശേഷമാണ് ജിഷിന്റെ ജീവിതത്തിലേക്ക് അമേയ വരുന്നത്. വിവാഹമോചനശേഷം ലഹരിക്ക് അടിമപ്പെട്ട താന്‍ ജീവിതം വളരെ മോശമായ രീതിയില്‍ മുന്നോട്ട് കൊണ്ടുപോവുകയായിരുന്നുവെന്നും അമേയ വന്നശേഷമാണ് ദുശീലങ്ങള്‍ മാറിയതെന്നും ജിഷിന്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. വരദയുമായുള്ള ദാമ്പത്യത്തില്‍ ജിഷിന് ഒരു മകനുണ്ട്. വിവാഹമോചനശേഷം കുഞ്ഞിന്റെ സംരക്ഷണം വരദയാണ് ഏറ്റെടുത്തിരിക്കുന്നത്.