Thursday, March 12, 2026 Last Updated 14 Min 2 Sec ago English Edition
Todays E paper
Ads by Google
Thursday 28 Aug 2025 10.11 AM

' മലയൂര് നാട്ടമ' ; അടിപൊളി ഡാന്‍സുമായി റിമി ടോമിയുടെ അമ്മ

dance, video

മലയാളത്തിന്റെ പ്രിയ ഗായികയാണ് റിമി ടോമി.റിമിയുടെ അമ്മ റാണി ടോമി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. ' മമ്പട്ടിയാന്‍' എന്ന സിനിമയിലെ ' മലയൂര് നാട്ടാമ' എന്ന പാട്ടിന് ചുവടുവെയ്ക്കുന്ന വീഡിയോ ആണ് റാണി ടോമി പങ്കുവെച്ചിരിക്കുന്നത്.

വളരെ പെട്ടന്നാണ് വീഡിയോ ശ്രദ്ധ നേടിയത്. ഈ പ്രായത്തിലും തികഞ്ഞ ഊര്‍ജത്തോടെയും പ്രസരിപ്പോടെയും നൃത്തം അഭ്യസിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്ന റാണി ടോമി വലിയ പ്രചോദനമാകുന്നു എന്നാണ് പ്രേക്ഷകപക്ഷം. ഇനിയും ഇത്തരം അസാധാരണ പ്രകടനങ്ങള്‍ പ്രതീക്ഷിക്കുന്നു എന്നു കുറിച്ച് നിരവധി പേര്‍ പിന്തുണയുമായി എത്തിയിരിക്കുകയാണ്. ' നല്ല ഡാന്‍സ്' , ' മമ്മിയുടെ എനര്‍ജി ലെവല്‍ സമ്മതിക്കണം', ' വെറുതെയല്ല റിമിക്ക് ഇത്ര എനര്‍ജി', എന്നിങ്ങനെയാണ് ചില കമന്റുകള്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW