Wednesday, March 11, 2026 Last Updated 49 Min 45 Sec ago English Edition
Todays E paper
Ads by Google
Wednesday 27 Aug 2025 01.33 PM

' സ്ത്രീകള്‍ ഉറക്കെ ചിരിക്കരുതെന്ന അലിഖിത നിയമത്തെ എപ്പോഴും തെറ്റിക്കുന്ന പ്രിയപ്പെട്ട ചേച്ചി' ; സിത്താരയെ കുറിച്ച് ദിനു വെയില്‍

sithara, post

സിത്താര കൃഷ്ണകുമാറിനെ കുറിച്ച് വൈകാരികമായ കുറിപ്പ് പങ്കുവെച്ച് ആരാധകനും ഗവേഷകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ദിനു വെയില്‍. ഫാറൂക്ക് കോളജിലെ ലിംഗ വിവേചനങ്ങള്‍ക്കെതിരെ സംസാരിച്ചതിനു കോളജില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തപ്പോള്‍ സിത്താര വിളിച്ച് പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് ദിനു കുറിച്ചു.

ദിനു വെയിലില്‍ പങ്കുവെച്ച കുറിപ്പ്:

''സിത്താര ചേച്ചിയും ഞാനും നേരില്‍ ആദ്യമായി കണ്ടുമുട്ടുന്നത് ഈ മാസം നടന്ന ഫ്ളവേഴ്സ് ടിവിയുടെ മ്യൂസിക് അവാര്‍ഡ് നെറ്റില്‍ വെച്ചായിരുന്നു . ഫോണ്‍ വഴി മുന്‍പ് സംസാരിച്ചിട്ടുണ്ടെങ്കിലും ആദ്യമായി ആണ് കാണുന്നത് എങ്കിലും ആദ്യകണ്ടുമുട്ടല്‍ പോലെയേ തോന്നിയില്ല. ഏറെകാലത്തെ സുഹൃത്തിനെ കാണുന്നതെന്ന പോലെ ഒരു ചേച്ചി ചേര്‍ത്ത് പിടിക്കും പോലെ കെട്ടിപ്പിടിച്ചപ്പോള്‍ സ്‌നേഹം തോന്നി . ചേച്ചിയുടെ Project Malabaricus ബാന്‍ഡിലെ ഓരോ മനുഷ്യരും പരസ്പരം പുലര്‍ത്തുന്ന fraternity കണ്ടപ്പോള്‍ , ചേച്ചി ഏറ്റവും സ്‌നേഹത്തോടെ അവരെ വേദിയില്‍ പരിചയപെടുത്തുന്നത് കണ്ടപ്പോള്‍ നിറയെ സ്‌നേഹം തോന്നി . കല കൂട്ടായ്മ കൂടി ആണ് , കല രാഷ്ട്രീയം കൂടിയാണ് എന്നത് മറന്നുപോകുന്ന കാലത്തു Project Malabaricus നിലനില്‍ക്കുക എന്നത് തന്നെ പ്രധാനമാണ് .

പത്ത് വര്ഷം മുന്‍പ് 2015 ഇല്‍ ഞാന്‍ ഫാറൂക്ക് കോളേജില്‍ പഠിക്കുമ്പോള്‍ ക്യാമ്പസ്സിലെ Gender discrimination നെ എതിര്‍ത്തതിനാല്‍ കോളേജ് എന്നെ suspend ചെയ്തിരുന്നുവല്ലോ .കേരളത്തിന്റെ വിവിധ ഭാഗത്തു നിന്നുള്ള ജനാധിപത്യ വിശ്വാസികളുടെ പിന്തുണ ലഭിച്ചെങ്കിലും കോളേജിനുള്ളില്‍ എസ് എഫ് ഐ നേതൃത്വം അല്ലാതെ ആരും ഒപ്പം ഉണ്ടായിരുന്നില്ല. അപ്പോഴാണ് എന്നെ നേരിട്ട് യാതൊരു പരിചയവും ഇല്ലാത്ത കോളേജിന്റെ പ്രിയപ്പെട്ട alumini ആയ സിത്താര ചേച്ചി എനിക്ക് പിന്തുണയുമായി എത്തുന്നത് .കലാലയത്തിലെ gender discrimination ന് എതിരെ ശക്തമായൊരു കുറിപ്പ് ചേച്ചി പങ്കുവെച്ചു ..ഞങ്ങള്‍ സമരം ചെയ്യുന്നവര്‍ക്ക് ഒപ്പം നിന്നു .......

പിന്നീട് പലപ്പോഴായി മികച്ച രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിച്ച ഒരു കലാകാരി എന്ന നിലയിലാണ് സിത്താരേച്ചി എനിക്ക് പ്രിയപ്പെട്ട ഒരാളാകുന്നത് .ബോഡി ഷെയിമിങ്ങിനെതിരെ പ്രതികരിച്ചുകൊണ്ടും , WCCയുടെ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പറഞ്ഞും , കലാമണ്ഡലം സത്യഭാമ നടത്തിയ വംശീയവും ജാതിവിവേചനപരവുമായ പ്രസ്താവനക്കെതിരെ ശബ്ദമുയര്‍ത്തിയും അടുത്തിടെയായി അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശത്തെയും, അതിനുശേഷം പുഷ്പവതി ചേച്ചിയെ അപമാനിച്ച സംഭവത്തെയും സംബന്ധിച്ച് നടത്തിയ പ്രതികരണങ്ങളടക്കം ചേച്ചിയെ പ്രിയപ്പെട്ട കലാകാരിയാക്കുന്നു ...

പുലരിപ്പൂ പോലെ ചിരിച്ചും , ഏന്നുണ്ടോടി അമ്പിളി ചന്തവും ,ചായപ്പാട്ടും ,വാനമകലന്നുവോയും ,മോഹ മുന്തിരിയും ,നീ മുകിലോയും , പൂമാതയും ഒക്കെ കുറെയേറെ തവണ കേള്‍ക്കുന്ന ഒരാളാണ് ഞാനും

സ്ത്രീകള്‍ ഉറക്കെ ചിരിക്കരുതെന്ന അലിഖിത നിയമത്തെ എപ്പോഴും തെറ്റിക്കുന്ന പ്രിയപ്പെട്ട ചേച്ചി കുറെ കുറെ കാലം ഉറക്കെ ഉറക്കെ ചിരിച്ചു ....ഉറക്കെ ഉറക്കെ നിലപടുകള്‍ പറഞ്ഞു ..എല്ലാവരും ഓര്‍ക്കുന്ന കുറേയേറെ പാട്ടുകള്‍ പാടാനാവട്ടെ .....സ്‌നേഹം''.

Ads by Google
Ads by Google
LATEST NEWS
TRENDING NOW