Saturday, March 14, 2026 Last Updated 1 Min 11 Sec ago English Edition
Todays E paper
Ads by Google
Tuesday 26 Aug 2025 12.07 PM

പൂനെ മെട്രോയില്‍ ഓടക്കുഴല്‍ വായിക്കുന്ന യുവാവ്, അടുത്ത് വന്നു താളം പിടിച്ചു കൊച്ചു കുഞ്ഞ്; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

man, duet

പൂനെ മെട്രോയില്‍ ഓടക്കുഴല്‍ വായിക്കുന്ന യുവാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. സംഗീതജ്ഞന്‍ തനിഷ്‌ക് ഘോഡ്‌കെ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കിട്ട വീഡിയോയില്‍ ഒരു അമ്മയക്കും അച്ഛനും കുഞ്ഞിനും എതിരെ ഇരുന്ന് ഓടക്കുഴല്‍ വായിക്കുകയാണ് അദ്ദേഹം.

അദ്ദേഹത്തിന്റെ ശ്രുതിമധുരമായ സംഗീതം ഉടന്‍ തന്നെ സഹയാത്രക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റി. പ്രത്യേകിച്ച് ആ കൊച്ചു കുഞ്ഞ് സംഗീതത്തില്‍ പൂര്‍ണമായും ലയിച്ചുപോയി. സംഗീതത്തില്‍ ആകൃഷ്ടനായ അവന്‍ അമ്മയുടെ മടിയില്‍ നിന്ന് പതുക്കെ താഴേക്ക് ഇറങ്ങി ഓടക്കുഴല്‍ വായിക്കുന്ന തനിഷ്‌കിന്റെ അടുത്തേക്ക് വന്നു.

തന്റെ കുഞ്ഞി കൈകള്‍ കൊണ്ട് അവന്‍ സംഗീതത്തിനു അനുസരിച്ച് താളം പിടിക്കാന്‍ തുടങ്ങി. ' എന്റെ ജീവിതത്തിലെ ഏറ്റവും മധുരമുളള നിമിഷങ്ങളില്‍ ഒന്ന്' , എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ഈ ക്യൂട്ട് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വളരെ പെട്ടന്നാണ് വൈറലായത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW