Friday, March 13, 2026 Last Updated 13 Min 17 Sec ago English Edition
Todays E paper
Ads by Google
Monday 25 Aug 2025 10.34 AM

മൈ ഫേവറിറ്റ് വര്‍ക്ക്ഔട്ട് ഈസ് ബാക്ക്; വീഡിയോ പങ്കുവെച്ച് റിമി ടോമി

rimi-tomy-
photo-www.instagram.com/rimitomy/

വന്‍ മേക്കോവറിലൂടെ മലയാളികളെ ഞെട്ടിച്ച ഗായികയാണ് റിമി ടോമി. ഫിറ്റ്‌നസ് ഫ്രീക്കായ താരത്തിന്റെ പുതിയ വര്‍ക്ക്ഔട്ട് വീഡിയോയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. സ്‌ക്വാട്ട് വര്‍ക്ക്ഔട്ട് ചെയ്യുന്ന വീഡിയോയാണ് താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്.

‘രണ്ട് വര്‍ഷം മുന്‍പ് സ്‌ക്വാട്ട് ആയിരുന്നു എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വര്‍ക്ക്ഔട്ട്. കാല്‍മുട്ടിന്റെയും തോളെല്ലിന്റെയും പ്രശ്‌നം കാരണം എനിക്ക് ആ വര്‍ക്ക്ഔട്ട് നിര്‍ത്തേണ്ടിവന്നു. എന്നാല്‍ ഇപ്പോള്‍ എനിക്ക് തിരിച്ചുവരാന്‍ കഴിഞ്ഞിരിക്കുന്നു. മൈ ഫേവറേറ്റ് വര്‍ക്ക്ഔട്ട് ഈസ് ബാക്ക് ഇന്‍ ദ മെനു , പ്രചോദനം ലഭിക്കഒന്നവര്‍ക്കു വേണ്ടി മാത്രമാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിങ്ങളുടെ നല്ല സന്ദേശങ്ങള്‍ കേള്‍ക്കുന്നത് സന്തോഷമുളള കാര്യമാണ്. അതാണ് എന്നെ മുന്നോട്ട് നയിക്കുന്നത്’ റിമി ടോമി കുറിച്ചു.

റിമിയുടെ ട്രാന്‍സ്ഫര്‍മേഷന്‍ ശരിക്കും പ്രചോദനം നല്‍കുന്നതാണെന്നാണ് ആരാധകര്‍ കുറിക്കുന്നത്. ഇത്രയും വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷവും അനായാസവുമായി സ്‌ക്വാട്ട് ചെയ്യുന്നു എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW