Wednesday, March 11, 2026 Last Updated 19 Min 19 Sec ago English Edition
Todays E paper
Ads by Google
Friday 22 Aug 2025 04.46 PM

' എന്റെ കുഞ്ഞി പാട്ടിന് കൂട്ടായ എന്റെ കൂടെപ്പിറപ്പുകള്‍ക്ക് നന്ദി' ; കുറിപ്പുമായി സിത്താര കൃഷ്ണകുമാര്‍

new, song
photo-www.instagram.com/sitharakrishnakumar/

ഗായിക സിത്താര കൃഷ്ണകുമാറിന്റെ പുതിയ പാട്ട് ' നടുപ്പേജ്' നാളെ പുറത്തിറങ്ങും. പാട്ട് ഉണ്ടാക്കാന്‍ കൂടെ നിന്നവരോട് നന്ദി അറിയിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ഗായിക.

സിത്താരയുടെ കുറിപ്പ്:

അന്തംവിട്ട കോവിഡ് കാലത്ത് പരാരി പാട്ടാക്കാനായി എന്നെ ഏല്പിച്ച 4 പദ്യങ്ങളില്‍ അവസാനത്തേത് 'നടുപ്പേജ്' നാളെ ഇറങ്ങുന്നു 'ചായപാട്ട്' ല്‍ തുടങ്ങിയ ആ പാട്ടുയാത്ര അവസാനിക്കാറായെന്ന തോന്നല്‍ നെഞ്ചത്തൊരു കെട്ടല്‍ പോലെ പ്രയാസപ്പെടുത്തുന്നു അത്രമേല്‍ ഞാന്‍ അതിഷ്ടപ്പെട്ടിരുന്നു! MuRi യുടെ വരികള്‍ക്ക് സംഗീതം കൊടുക്കല്‍ ആയിരുന്നില്ല, അതിലെ പാട്ട് കഷ്ണങ്ങള്‍ കണ്ടുപിടിച്ച് കൂട്ടിക്കെട്ടലായിരുന്നു എന്റെ പണി.

Dabzee-യുടെ ശബ്ദത്തിലെ അധികമാരും കേള്‍ക്കാത്ത ആ മുത്തുപോലത്തെ ഇടത്തിന്, എന്റെ കുഞ്ഞി പാട്ടിന് കൂട്ടായ എന്റെ കൂടെപ്പിറപ്പുകള്‍ക്ക് ( ശ്രീനാഥ്, ലിബോയ്, മിഥുന്‍, അജയ്, ജിത്തു.. പ്രൊജക്റ്റ് മലബാറിക്കസ്)... മിടുക്കരായ എഞ്ചിനീയര്‍മാര്‍ അര്‍ജുന്, അമലിന്, ഞങ്ങള്‍ പകര്‍ന്നു വച്ചത് ഉപ്പുനോക്കി ശരിവച്ച 'ദി മാസ്റ്റര്‍' റെക്‌സ് ഏട്ടന് സാദാ ശാന്തനായ ഹര്‍ഷദ്കാക്ക്, മൂപ്പരുടെ കൂട്ടുകാര്‍ക്ക്! എല്ലാര്‍ക്കും നന്ദി, സ്‌നേഹം ചായപാട്ടിന്, ജിലേബിക്ക്, രസത്തിന്, നടുപ്പേജിന്..... അതിനൊക്കെ മീതെ നല്ല കൂട്ടിന് മുഹ്സിയോട് കൊറേ സ്‌നേഹം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW