-->
ഹനാന്‍ ഷാ പാടിയ ‘ചിറപുഞ്ചി മഴയത്ത് ’എന്ന ഗാനം അര്‍ജുന്‍ അശോകനും നടന്‍ റാഫിയും ചേര്‍ന്ന് ആലപിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി പാലക്കാട് വിക്‌ടോറിയ കോളേജില്‍ എത്തിയതായിരുന്നു താരം.
എനിക്ക് വളരെ ഇഷ്ടപ്പെട്ട നാടാണ് പാലക്കാട്. പ്രത്യേകിച്ച് മഴ പെയ്യുന്ന ഈ സമയത്ത് ഞാനും റാഫിയും കൂടി ഒരു പാട്ട് പാടി തരാം എന്ന് പറഞ്ഞാണ് അര്‍ജുന്‍ അശോകന്‍ പാട്ട് പാടുന്നത്. വിദ്യാര്‍ഥികളും ഇരുവര്‍ക്കുമൊപ്പം കൂടി. ഏതായാലും വീഡിയോ ശ്രദ്ധനേടുകയാണ്.
വീഡിയോ ഹനാന്‍ ഷാ ലൈക്ക് ചെയ്തിട്ടുണ്ട്. അര്‍ജുന്‍ അശോകന്‍ ഇത്രയും നന്നായി പാടുമോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. പാട്ട് അര്‍ജുന്‍ തൂക്കി, അടിപൊളി, സൂപ്പര്‍ എന്നിങ്ങനെയാണ് വീഡിയോയ്ക്ക് താഴെ ആരാധകര്‍ കുറിക്കുന്നത്.