-->
മകള്‍ അന്‍വിയുടെ അഞ്ചാം പിറന്നാള്‍ ദിനത്തില്‍ മനോഹരമായ പോസ്റ്റ് പങ്കുവെച്ച് നടന്‍ അര്‍ജുന്‍ അശോകന്‍. മകള്‍ ജനിച്ചപ്പോള്‍ മുതലുളള ചിത്രങ്ങളാണ് വീഡിയോ രൂപത്തില്‍ താരം പങ്കുവെച്ചത്. ‘അന്‍വി ഡേ’ എന്നായിരുന്നു വീഡിയോയ്‌ക്കൊപ്പം അര്‍ജുന്‍ കുറിച്ചത്.
നടന്മാരായ ആസിഫ് അലിക്കും ഗണപതിക്കുമൊപ്പം അന്‍വി നില്‍ക്കുന്ന ചിത്രങ്ങളും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിരവധിപ്പോണ് അന്‍വിക്ക് ആശംസകളറിയിച്ചെത്തുന്നത്.
2018 ഡിസംബറിലായിരുന്നു എറണാകുളം സ്വദേശിനിയും ഇന്‍ഫോ പാര്‍ക്കില്‍ ഉദ്യോഗസ്ഥയുമായ നിഖിത ഗണേശുമായുള്ള അര്‍ജുന്റെ വിവാഹം. എട്ടുവര്‍ഷത്തോളം നീണ്ട പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. 2020 നവംബര്‍ 25നാണ് അര്‍ജുനും ഭാര്യ നിഖിതയ്ക്കും മകള്‍ പിറന്നത്.
സൗബിന്‍ സംവിധാനം ചെയ്ത 'പറവ' എന്ന ചിത്രത്തിലൂടെയാണ് അര്‍ജുന്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ബിടെക്ക്, വരത്തന്‍, മന്ദാരം, ഉണ്ട, ജൂണ്‍, ജാന്‍ എ മന്‍, മധുരം, സൂപ്പര്‍ ശരണ്യ, രോമാഞ്ചം, പ്രണയവിലാസം, തുറമുഖം, എബ്രഹാം ഓസ്ലര്‍, ഭ്രമയുഗം എന്നിവയെല്ലാം അര്‍ജുന്റെ ശ്രദ്ധേയ ചിത്രങ്ങളാണ്.
അതേസമയം തലവരയാണ് അര്‍ജുന്റേതായി എറ്റവുമൊടുവില്‍ തിയറ്ററുകളിലെത്തിയ ചിത്രം. വിറ്റിലിഗോ എന്ന രോഗാവസ്ഥയുളള യുവാവാണ് അര്‍ജുന്‍ ചിത്രത്തില്‍ അഭിനയിച്ചത്. ചിത്രത്തിലെ അര്‍ജുന്റെ പ്രകടനത്തിന് മികച്ച പ്രശംസയും ലഭിച്ചിരുന്നു.