-->
യുവനടൻമാരിൽ ശ്രദ്ധേയനായ നടനാണ് ഹരിശ്രീ അശോകന്റെ മകനായ അർജുൻ അശോകൻ. ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ പ്രേക്ഷകരുടെ ഇഷ്ടം കവരാൻ അർജുനായി. ഹാസ്യകഥാപാത്രങ്ങളിലൂടെ മലയാളികളെ കുടുകുടാ ചിരിപ്പിച്ച അച്ഛൻ ഹരിശ്രീ അശോകനിൽ നിന്നും വ്യത്യസ്തമായി, സ്വഭാവനടൻ പരിവേഷമാണ് അർജുന് മലയാളസിനിമയിലുള്ളത്. അർജുൻ നായകനായ ചത്താ പച്ച തിയേറ്ററുകളിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുകയാണ് ഇപ്പോൾ.
അതേസമയം ഏറെ നാളായി ആഗ്രഹിച്ച ഒരു കൂടിക്കാഴ്ച നടന്നതിലുളള സന്തോഷം പങ്കിട്ട് അര്‍ജുന്‍ അശോകന്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.
മംമ്ത മോഹന്‍ദാസിനൊപ്പമുളള ചിത്രങ്ങളാണ് അര്‍ജുന്‍ അശോകന്‍ പങ്കുവെച്ചിരിക്കുന്നത്. ‘ഒടുവില്‍ മംമ്ത ചേച്ചിയെ കാണാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷം. കുറെക്കാലമായി ആഗഹിക്കുന്നതാണ്. ഞങ്ങള്‍ ട്വിന്നിംഗിലായത് ഒരു യാദൃശ്ചികതയായി. ഞാന്‍ എന്നും നിങ്ങളുടെ വലിയൊരു ആരാധകനാണ് ’അര്‍ജുന്‍ കുറിച്ചു. അര്‍ജുനൊപ്പം ഭാര്യ നികിത ഗണേശനും മകളും ഉണ്ടായിരുന്നു.
അര്‍ജുന്‍ അശോകന്‍ നായകനായ 'തലവര' എന്ന ചിത്രത്തെയും അര്‍ജുന്റെ പ്രകടനത്തെയും പ്രശംസിച്ചുകൊണ്ട് മംമ്ത മോഹന്‍ദാസ് മുന്‍പു പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടിയിരുന്നു. അതിനു പിന്നാലെയാണ് മംമ്തയെ നേരില്‍ കാണാന്‍ അര്‍ജുന്‍ എത്തിയത്.
അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്ത 'തലവര' എന്ന ചിത്രം വെള്ളപ്പാണ്ട് ബാധിച്ച ഒരാളുടെ ജീവിതം പറയുന്ന സിനിമയാണ്. യഥാര്‍ത്ഥ ജീവിതത്തില്‍ വെള്ളപ്പാണ്ട് നേരിടുന്ന മംമ്ത, 'ഇത് വേദനാനിര്‍ഭരവും എന്നാല്‍ കരുത്തുറ്റതുമായ കഥയാണ്' എന്നാണ് വിശേഷിപ്പിച്ചത്.