Thursday, March 12, 2026 Last Updated 19 Min 50 Sec ago English Edition
Todays E paper
Ads by Google
Tuesday 19 Aug 2025 03.45 PM

ട്രെയിനില്‍ നിന്ന് ഇറങ്ങുന്നതിനിടെ താഴെ വീണ യുവതിയെ സാഹസികമായി രക്ഷിച്ച് യുവാവ്; അഭിനന്ദിച്ച് എം.ജി.ശ്രീകുമാര്‍

life

ട്രെയിനില്‍ നിന്ന് ഇറങ്ങുന്നതിനിടെ താഴെ വീണ യുവതിയെ സാഹസികമായി രക്ഷിച്ച യുവാവിനെ അഭിനന്ദിച്ച് ഗായകന്‍ എം.ജി. ശ്രീകുമാര്‍. വീഡിയോ ഉള്‍പ്പെടെ പോസ്റ്റ് ചെയ്താണ് ഗായകന്‍ അഭിന്ദിച്ചിരിക്കുന്നത്. എറണാകുളം ഡിപ്പോയിലെ ഇലക്ട്രിക്കല്‍ ഗ്രേഡ് 1 ടെക്‌നിഷ്യന്‍ രാഘവന്‍ ഉണ്ണിയാണ് യുവതിയെ രക്ഷപ്പെടുത്തിയത്.

എം.ജി. ശ്രീകുമാറിന്റെ പോസ്റ്റ്:

ആഗസ്റ്റ് മാസം ഒമ്പതാം തീയതി രാത്രി 12 45 എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ രാജ്യറാണി എക്‌സ്പ്രസില്‍ നിന്നും ഒരു സ്ത്രീ ഇറങ്ങുവാന്‍ ശ്രമിക്കുമ്പോള്‍ ട്രെയിനിന്റെ ഇടയില്‍ പെടുകയുണ്ടായി. അവിടെ രാത്രിയില്‍ അറ്റകുറ്റപ്പണികളില്‍ വ്യാപൃതനായിരുന്ന എറണാകുളം ഡിപ്പോയിലെ ഇലക്ട്രിക്കല്‍ ഗ്രേഡ് 1 ടെക്‌നീഷ്യന്‍ രാഘവന്‍ ഉണ്ണി വളരെ സന്ദര്‍ഭോചിതമായി ആ സ്ത്രീയെ രക്ഷിക്കുകയുണ്ടായി അതിനുശേഷം ഉള്ള അദ്ദേഹത്തിന്റെ കൂള്‍ നടപ്പാണ് ഏറ്റവും രസകരം.അഭിനന്ദനങ്ങള്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW