Wednesday, March 11, 2026 Last Updated 0 Min 13 Sec ago English Edition
Todays E paper
Ads by Google
Monday 18 Aug 2025 10.42 AM

'വെൺമതി.... ഇനി അരികിൽ ' ; ഹൃദയപൂര്‍വ്വം വീഡിയോ ഗാനം എത്തി

uploads/news/2025/08/796515/venmathi.gif

വെൺമതി ഇനി അരികിൽ നീ മതി
വാർമുകിൽ കനി ... 'മലരാം എൻ സഖി...

സിദ്ദി ശീറാം പാടിയ മനോഹരമായ ഈ ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുന്നു.ഹരിനാരായണൻ രചിച്ച് ജസ്റ്റിൻ പ്രഭാകർ ഈണമിട്ട ഈ ഗാനം മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവ്വം എന്ന ചിത്രത്തിലേതാണ്.ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റെണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രം
ആഗസ്റ്റ് ഇരുപത്തിയെട്ടിന് റിലീസ് ചെയ്യുന്ന തിൻ്റെപ്രൊമോഷൻ ഭാഗമായിട്ടാണ് ഈ വീഡിയോ ഗാനം ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത് 'പുത്തൻ തലമുറയെ ഏറെ ആകർഷിക്കും വിധത്തിലുള്ള കൗതുകകരമായ ശബ്ദത്തിൻ്റെ ഉടമയായ സിദ്ദി ശ്രീറാമിൻ്റെ ഈ ഗാനം സമുഹമാധ്യമങ്ങളിൽ വലിയ തരംഗമാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.

മോഹൻലാൽ, മാളവികാ മോഹൻ, യുവ നടൻ സംഗീത് പ്രതാപ് എന്നീ അഭിനേതാക്കളുടെ സാന്നിദ്ധ്യവും അണിയറ പ്രവർത്തകരുടെ നിറ സാന്നിധ്യവും ഈ വീഡിയോയിൽ കാണാവുന്നതാണ്.അഭിനേതാക്കളുടെ വളരെ പ്ലസൻ്റായനിരവധി മുഹൂർത്തങ്ങളും, മനോഹരമായ പശ്ചാത്തലവും ഈ ഗാനത്തെ ഏറെ ആകർഷകമാക്കുന്നു. സന്ധീപ് ബാലകൃഷ്ണൻ എന്ന വ്യക്തിയെ പ്രധാനമായും കേന്ദ്രീകരിച്ച് ബന്ധങ്ങളുടെ , കെട്ടുറപ്പിൻ്റെ കഥ പറയുകയാണ് സത്യൻ അന്തിക്കാട് ഈ ചിത്രത്തിലൂടെ.വളരെ പ്ലസൻ്റ് ആയി സഞ്ചരിക്കുന്ന ഒരു സിനിമ . സംവിധായകൻ സത്യൻ അന്തിക്കാട് ഈ ചിത്രത്തെ ക്കുറിച്ച് ഒറ്റവാക്കിൻ പറയുന്നത് ഇതാണ്.

പ്രേക്ഷകർക്കിടയിലെ ഏറെ ആകർഷകമായ കൂട്ടുകെട്ടാണ് സത്യൻ അന്തിക്കാട് മോഹൻലാൽ കോമ്പിനേഷൻ. ആ പ്രതീക്ഷകളോട് ഏറെ നീതി പുലർത്തിയുള്ള ഒരു സിനിമയായി അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ. അതിനോടൊപ്പം ആരും പ്രതീക്ഷിക്കാത്ത ചില മൂഹൂർത്തങ്ങളും ഈ ചിത്രം സമ്മാനിക്കുന്നുണ്ട്. സിദ്ദിഖ്, ലാലു അലക്സ്, സംഗീത ,ബാബുരാജ്, സബിതാ ആനന്ദ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്. മനു മഞ്ജിത്താണ് മറ്റൊരു ഗാന രചയിതാവ്.

കഥ - അഖിൽ സത്യൻ
തിരക്കഥ -ടി.പി. സോനു
ഛായാഗ്രഹണം - അനു മൂത്തേടത്ത്.
എഡിറ്റിംഗ് - കെ. രാജഗോപാൽ
മേക്കപ്പ് -പാണ്ഡ്യൻ
കോസ്റ്റ്യും ഡിസൈൻ-സമീരാ സനീഷ്
സ്റ്റിൽസ് - അമൽ.സി. സദർ
അനൂപ്സത്യനാണ് മുഖ്യ സംവിധാന സഹായി
സഹ സംവിധാനം - ആരോൺ മാത്യു രാജീവ് രാജേന്ദ്രൻ, വന്ദന സൂര്യ, ശ്രീഹരി
ഫിനാൻസ് കൺട്രോളർ - മനോഹരൻ കെ. പയ്യന്നൂർ
പ്രൊഡക്ഷൻ മാനേജർ - ആദർശ്
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ശ്രീക്കുട്ടൻ
പ്രൊഡക്ഷൻ കൺട്രോളർ- ബിജു തോമസ്
പൂനയിലും കേരളത്തിൽ കൊച്ചി,വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലുമായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.
വാഴൂർ ജോസ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW