കുവൈത്ത്‌സിറ്റി : ഉപഭോക്താക്കള്‍ക്കു കൂടുതല്‍ സൗകര്യമൊരുക്കി ‘ഗ്രാന്‍ഡ് ഹൈപ്പര്‍’ വിപുലമായ രണ്ടാമതൊരു ശാഖ ഫഹഹീലില്‍ ചെവ്വാഴ്ച ഉദ്ഘാടനം ചെയ്തു. ഫഹഹീല്‍ ബ്ലോക്ക് 11, സ്ട്രീറ്റ് 54-ലാണ് ഉപഭോക്താക്കള്‍ക്കു ആധുനിക രീതിയില്‍ നിലവാരമുള്ള ഷോപ്പിംഗിന് അനുയോജ്യമായ വിധം മൂന്ന് നിലകളില്‍ 29,000 ചതുരശ്ര അടിയില്‍ വിശാലമായ സൗകര്യത്തോടെ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചത്. ഗ്രാന്‍ഡ് ഹൈപ്പര്‍ കുവൈറ്റ് ചെയര്‍മാന്‍ ജാസിം മുഹമ്മദ് ഖമീസ് അല്‍ ശര്‍റയ്ക്കൊപ്പം റീജിയണല്‍ ഡയറക്ടര്‍ അയ്യൂബ് കച്ചേരിയും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ജമാല്‍ മുഹമ്മദ് ഫലാഹ് ഹമദ് അല്‍ ദൗസാരി, മുഹമ്മദ് അല്‍ മുതൈരി, മുഹമ്മദ് സുനീര്‍ (സിഇഒ), തെഹ്സീര്‍ അലി (ഡിആര്‍ഒ), മുഹമ്മദ് അസ്ലം (സിഒഒ), അമാനുല്ല (ഡയറക്ടര്‍, ലാംകോ)എന്നിവര്‍ക്ക് പുറമെ മറ്റ് മുതിര്‍ന്ന മാനേജ്‌മെന്റ്ടീം അംഗങ്ങളും ഉദ്ഘാടന വേളയില്‍ സന്നിഹിതരായിരുന്നു. ഉന്നത ഗുണ നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ മികച്ച രീതിയില്‍സൗകര്യ പ്രദമായ ഷോപ്പിംഗ് അനുഭവത്തോടെ പരമാവധി വിലക്കുറവില്‍ ഉപഭോക്താക്കളിലേക്കു എത്തിക്കുക എന്ന ഗ്രാന്‍ഡ് ഹൈപ്പര്‍ ന്റെ നയങ്ങള്‍ക്ക് അനുസൃതമായാണ് കുവൈറ്റിലെ 46 -മാത് ഔട്ട് ലെറ്റ് ആയി ഫഹാഹീലില്‍ രണ്ടാമത് ഒരു സ്റ്റോര്‍ കൂടി തുറന്നിട്ടുള്ളത് .

ആധുനിക രീതിയില്‍ അതിവിശാലമായ അന്തരീക്ഷത്തില്‍ ലോകോത്തര നിലവാരമുള്ള ഭക്ഷ്യ-ഭക്ഷ്യേതര ഉല്‍പ്പന്നങ്ങള്‍, പഴങ്ങള്‍ പച്ചക്കറികള്‍, വസ്ത്രങ്ങള്‍, ഇലക്ട്രോണിക്‌സ്, ഗൃഹോപകരണങ്ങള്‍, പാദരക്ഷകള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളുടെ ശ്രേണി ഉപഭോക്താക്കള്‍ക്ക് വിശാലമായ ഷോപ്പിംഗ് അനുഭവം ആകര്‍ഷണീയമാവും. ഉദ്ഘാടനത്തോടനുബന്ധിച്ച് ആകര്‍ഷകമായ ഓഫറുകളും വിലക്കിഴിവുകളും ഉപഭോക്താക്കള്‍ക്കായി ഗ്രാന്‍ഡ് ഹൈപ്പര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഗ്രാന്‍ഡ് ഹൈപ്പര്‍ ഉന്നത മാനേജ്‌മെന്റിന്റെ വിജയകരമായ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിഫഹഹീലിലെ പുതിയ ശാഖയും ഉപഭോക്താക്കളുടെ ശ്രദ്ധാകേന്ദ്രമായി മാറുമെന്ന് ഉദ്ഘാടനവേളയില്‍ അയൂബ് കച്ചേരി എടുത്തു പറഞ്ഞു.