Wednesday, March 11, 2026 Last Updated 24 Min 9 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Aug 2025 03.40 PM

വൈകാരിക നിമിഷങ്ങള്‍; ബിഗ്‌ബോസിലെത്തും മുന്‍പുളള വീഡിയോ പങ്കുവെച്ച് അനുമോള്‍

-anumol-
photo-youtube

കാത്തിരിപ്പിന് ശേഷം ബിഗ്‌ബോസ് മലയാളത്തിന്റെ ഏഴാം സീസണ്‍ ആരംഭിച്ചിരിക്കുകയാണ്. മിനിസ്‌ക്രീന്‍ താരം അനുമോളും ഇത്തവണത്തെ മലയാളം ബിഗ്‌ബോസിലെ ഒരാളാണ്. ബിഗ്‌ബോസില്‍ പോകുന്നതിന് മുന്നോടിയായി താരം ഷൂട്ട് ചെയ്ത വ്‌ളോഗും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. ബിഗ്‌ബോസില്‍ എത്തിയതിനു ശേഷം, കഴിഞ്ഞ ദിവസമാണ് അനുമോളുടെ യൂട്യൂബ് ചാനലില്‍ വീഡിയോ അപ്പ് ലോഡ് ചെയ്തിരിക്കുന്നത്. ബിഗ്‌ബോസില്‍ പങ്കെടുക്കാനായി പുറപ്പെടുന്ന ദിവസത്തെ കാര്യങ്ങളാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്.

ബിഗ്‌ബോസില്‍ പോകുന്നതിന്റെ എക്‌സൈറ്റ്‌മെന്റ് ഉണ്ടെങ്കിലും ഇത്ര ദിവസം മാറിനില്‍ക്കുന്നതിന്റെ സങ്കടം ഉണ്ടെന്ന് വീഡിയോയില്‍ അനുമോള്‍ പറയുന്നുണ്ട്. എന്നാല്‍ ലക്ഷത്തിലൊരാള്‍ക്ക് മാത്രം കിട്ടുന്ന അവസരമാണ് ഇതെന്നും അനുമോളെ മിസ് ചെയ്യുമെങ്കിലും ഇങ്ങനെയൊരു ഷോയില്‍ പങ്കെടുക്കുന്നതില്‍ സന്തോഷമുണ്ടെന്നുമായിരുന്നു ആതിര മാധവിന്റെ പ്രതികരണം. ബിഗ്‌ബോസില്‍ പോയി കരഞ്ഞു കുളമാക്കരുത് എന്നും ആതിര വീഡിയോയില്‍ പറയുന്നുണ്ട്.

ബിഗ്‌ബോസില്‍ പോയാല്‍ എപ്പോഴും ഞാന്‍ കരഞ്ഞുകൊണ്ടിരിക്കും, നിനക്ക് പറ്റിയ ഷോ അല്ല എന്നൊക്കെ പലരും പറഞ്ഞതായി അനുമോള്‍ മുമ്പത്തെ വീഡിയോയില്‍ പറഞ്ഞിരുന്നു. അതെസമയം ഒറ്റത്തവണ മാത്രമേ ഞാന്‍ ലാലേട്ടനെ കണ്ടിട്ടുള്ളൂ എന്നും ബിഗ്‌ബോസില്‍ പോകുമ്പോള്‍ ലാലേട്ടനെ തൊടണം, കെട്ടിപ്പിടിക്കണം എന്നതൊക്കെ വലിയ ആഗ്രഹമാണെന്നും അനുമോള്‍ പറഞ്ഞിരുന്നു.

Ads by Google
Tuesday 12 Aug 2025 03.40 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW