Saturday, March 14, 2026 Last Updated 25 Min 31 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Aug 2025 10.35 AM

സുസ്മിത സെന്നിനെ കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ച് ഗായിക റിമി ടോമി ; ചിത്രങ്ങള്‍

rimi tomy
photo-www.instagram.com/rimitomy/

ബോളിവുഡ് നടി സുസ്മിത സെന്നിനെ കണ്ട സന്തോഷം പങ്കുവെച്ച് ഗായിക റിമി ടോമി. മുംബൈയിലെ സലൂണില്‍ വെച്ചായിരുന്നു ഇരുവരും കണ്ടുമുട്ടിയത്. സുസ്മിത തന്നെ ആലിഗംനം ചെയ്തുവെന്നും ഏറെ നേരം സംസാരിച്ചുവെന്നും റിമി ടോമി കുറിച്ചു. കൂടാതെ സുസ്മിത അഭിനയിച്ച ആര്യ എന്ന ഡിസ്‌നി പ്ലസ് ഹോട് സ്റ്റാര്‍ പരമ്പരയുടെ വലിയ ആരാധികയാണ് താനെന്നും റിമി പറയുന്നുണ്ട്. സുസ്മിതയ്‌ക്കൊപ്പമുളള മനോഹരമായ ചിത്രങ്ങളും ഗായിക പങ്കുവെച്ചിട്ടുണ്ട്.

‘മുംബൈയില്‍ അപ്രതീക്ഷിതമായ സലൂണ്‍ മാജിക്, എന്റെ മുടി ശരിയാക്കുന്നതിനിടയില്‍ ഞാന്‍ എന്റെ പ്രിയപ്പെട്ട നടി സുസ്മിത സെന്നിനെ (1994ല്‍ മിസ്സ് യൂണിവേഴ്‌സ് കിരീടം നേടിയ ആദ്യ ഇന്ത്യന്‍ വനിത) കണ്ടുമുട്ടി. അവര്‍ എന്നെ കെട്ടിപ്പിടിച്ചു, സംസാരിച്ചു, അവരുടെ ഉറ്റ സുഹൃത്ത് തൃശ്ശൂരില്‍ നിന്നുളളയാളാണെന്ന് പോലും എന്നോട് പറഞ്ഞു. ഞാന്‍ ആര്യ യുടെ വലിയ ആരാധകിയാണെന്ന് സുസ്മിതയോട് പറഞ്ഞു. ഉളളില്‍ എളിമയുളള , മധുരമുളള സുന്ദരിയായ ആത്മാവ്’ ചിത്രങ്ങള്‍ക്കൊപ്പം റിമി കുറിച്ചു. കീര്‍ത്തി സുരേഷ്, പേളി മാണി തുടങ്ങി നിരവധിപ്പേരാണ് ചിത്രത്തിന് ലൈക്ക് ചെയ്തിരിക്കുന്നത്.

ഗായികയായി വന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് റിമി ടോമി. പിന്നീട് അവതാരകയായും അഭിനേത്രിയായും റിയാലിറ്റി ഷോ ജഡ്ജായുമൊക്കെ മലയാളികളുടെ മനസില്‍ ഇടം പിടിക്കാന്‍ റിമിക്ക് കഴിഞ്ഞു. താരം സോഷ്യല്‍ മീഡിയയും സജീവമാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW