-->
ബിഗ് ബോസ് മലയാളം ഏഴാം സീസണ്‍ സംഭവബഹുലമായി മുന്നോട്ട് പോകുകയാണ്. മിന്‍ഷി രഞ്ജിത്ത് ആണ് ആദ്യ ആഴ്ച പുറത്തായത്. മുന്‍ സീസണുകളിലേത് പോലെ മോഹന്‍ലാല്‍ തന്നെയാണ് ഇത്തവണയും ഷോയുടെ അവതാരകന്‍. മോഹന്‍ലാലിനെയും ബിഗ് ബോസ് മത്സരാര്‍ത്ഥികളെയും കുറിച്ച് എഴുത്തുകാരി എസ് ശാരദക്കുട്ടി പങ്കുവെച്ച അഭിപ്രായമാണിപ്പോള്‍ ശ്രദ്ധ നേടുന്നത്.
ശാരദക്കുട്ടിയുടെ വാക്കുകള്‍:
എത്ര ലജ്ജാലുവും ശാന്തനും ആയ, എത്ര സുന്ദരമായി സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുവാനും പ്രേക്ഷകരെ ആഹ്ലാദിപ്പിക്കുന്നവനും കഴിയുന്നയാളാണ് മോഹന്‍ലാല്‍ ! ശനിയും ഞായറും, എന്റെയാ പഴയ മോഹന്‍ലാലിന്റെ നാണവും ചിരിയും കാണാനായി മാത്രം ബിഗ് ബോസ് കണ്ടു പോകുന്ന ആളാണ് ഞാന്‍. ഇന്നലെയും മിനിഞാന്നും കണ്ടു.എന്തൊരു ഭംഗിയുള്ള ഷര്‍ട്ടായിരുന്നു ! എത്ര മനോഹരമായ സ്‌ക്രീന്‍ സാന്നിധ്യം എന്തു ക്ഷമയാണ്! ഫൗള്‍ പ്ലേ ചെയ്യുന്നവരോടു പോലും എന്തൊരു മര്യാദ മോഹന്‍ലാലിന് എങ്ങനെ ഇത്ര അലങ്കോലപ്പെട്ട് അലമുറയിട്ട് , ഒരു വീട്ടില്‍ കിടന്ന് മര്യാദയില്ലാതെ അലമ്പുണ്ടാക്കുന്ന, ആരെയും ബഹുമാനിക്കാനറിയാത്ത, കള്ളം പറയാനും കള്ളം കാണിക്കാനും മടിയില്ലാത്ത, ലവലേശം ലജ്ജയില്ലാത്ത ഒരു ടീമിനെ വന്ന് ക്ഷമയോടെ നേരിടാന്‍ കഴിയുന്നു!എത്ര പണം കിട്ടിയാലും ഇങ്ങനെയൊരു ടീമിനോട് ഇടപെടണമെങ്കില്‍ ആത്മാവിനെയും ആത്മാഭിമാനത്തേയും പണയപ്പെടുത്തേണ്ടി വരുമല്ലോ. ഒന്നോ രണ്ടോ മര്യാദക്കാരെ കാണാനുണ്ടിടയില്‍. അവര്‍ വേഗം പുറത്തേക്കു പോകുമെന്നുറപ്പ്. എസ്. ശാരദക്കുട്ടി.