-->
സഹോദരങ്ങളായ സോനു കക്കറിനും ടോണി കക്കറിനുമൊപ്പം രക്ഷാബന്ധന്‍ ആഘോഷിച്ച് ഗായിക നേഹ കക്കര്‍. സഹോദരങ്ങള്‍ക്കൊപ്പമുളള മനോഹരമായ ചിത്രങ്ങളും നേഹ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ഞങ്ങളുടെ രക്ഷാബന്ധന്‍ ആശംസകള്‍, സോനു കക്കര്‍, ടോണി കക്കര്‍ നിങ്ങളെ സ്‌നേഹിക്കുന്നു എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം നേഹ കുറിച്ചത്.
ചിത്രത്തില്‍ സോനുവും ടോണിയും വെളുത്ത നിറത്തിലെ വസ്ത്രങ്ങള്‍ ധരിച്ചപ്പോള്‍ പച്ച കുര്‍ത്തിയായിരുന്നു നേഹയുടെ വേഷം. ഏതായാലും മൂവരേയും ഒന്നിച്ച് കണ്ട സന്തോഷത്തിലാണ് ആരാധകര്‍. എക്കാലത്തെയും ക്യട്ട് സഹോദരങ്ങള്‍, നിങ്ങള്‍ മൂന്നുപേരും തമ്മിലുളള ബന്ധം വളരെ വിലപ്പെട്ടതാണ് എന്നിങ്ങനെ പോകുന്നു പോസ്റ്റിന് താഴെയുളള കമന്റുകള്‍.
അതേസമയം കഴിഞ്ഞ ഏപ്രിലില്‍ നേഹയും ടോണിയുമായുളള ബന്ധം വിച്ഛേദിക്കുകയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് സോനു കക്കര്‍ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. അങ്ങേയറ്റം പ്രതിഭാധനരായ ടോണി കക്കറിനോടും നേഹ കക്കറിനോടും ഇനിമുതല്‍ എനിക്ക് യാതൊരു ബന്ധവും ഉണ്ടായിരിക്കില്ല. ഞാന്‍ ഇനി അവരുടെ സഹോദരിയല്ലെന്ന് നിങ്ങളെ അറിയിക്കുന്നതില്‍ എനിക്ക് വലിയ ദു:ഖമുണ്ട്. ഞാന്‍ മാനസികമായി തകര്‍ന്നിരിക്കുന്നു. എന്റെ ഈ തീരുമാനം ആഴത്തിലുളള മനോവേദനയില്‍ നിന്നുമാണ് പുറത്തുവരുന്നത്. ഞാന്‍ ശരിക്കും നിരാശയിലേക്കെത്തിയിരിക്കുന്നു. സോനു കക്കര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.
സോനുവിന്റെ അപ്രതീക്ഷിത പ്രഖ്യാപനം ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. അതേസമയം സോനുവിന്റെ കുറിപ്പിനോട് നേഹയും ടോണിയും പ്രതികരിച്ചിരുന്നില്ല.