Wednesday, March 11, 2026 Last Updated 16 Min 10 Sec ago English Edition
Todays E paper
Ads by Google
Thursday 17 Apr 2025 12.24 PM

പ്രിയപ്പെട്ടവരോടൊപ്പം പറക്കുന്നതിന്റെ സന്തോഷം; ചിത്രങ്ങളുമായി നേഹ കക്കര്‍

neha-kakkar
photo-www.instagram.com/nehakakkar/

കക്കര്‍ സഹോദരങ്ങള്‍ക്കിടയിലെ പൊട്ടിത്തെറികള്‍ക്കിടെ ഗായിക നേഹ കക്കര്‍ പങ്കുവെച്ച ചിത്രങ്ങള്‍ വൈറലാകുന്നു. സഹോദരനും ഗായകനുമായ ടോണി കക്കറിനും ഭര്‍ത്താവ് രോഹന്‍പ്രീത് സിങ്ങിനുമൊപ്പമുളള വിമാനയാത്രയ്ക്കിടെയുളള ആഘോഷ ചിത്രമാണ് നേഹ പോസ്റ്റ് ചെയ്തത്. ‘പ്രിയപ്പെട്ടവരോടൊപ്പം പറക്കുന്നതിന്റെ സന്തോഷം ’എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ചിത്രങ്ങള്‍ ഇതിനകം വൈറലായിക്കഴിഞ്ഞു.

കക്കര്‍ സഹോദരങ്ങള്‍ക്കിടയിലെ അസ്വാരസ്യങ്ങള്‍ തുടരുന്നതിനിടെയാണ് നേഹ കക്കറിന്റെ ആഘോഷ പോസ്റ്റ് എത്തിയത്. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് ഗായികയും കക്കര്‍ സഹോദരങ്ങളിലെ മുതിര്‍ന്നയാളുമായ സോനു കക്കര്‍ സഹോദരങ്ങളുമായുളള ബന്ധം അവസാനിപ്പിക്കുന്നുവെന്നു പ്രഖ്യാപിച്ചത്.

സോനു കക്കറിന്റെ അപ്രതീക്ഷിത പ്രഖ്യാപനം ആരാധകരെ ഞെട്ടിച്ചു. കക്കര്‍ കുടുംബത്തില്‍ എന്താണു സംഭവിക്കുന്നതെന്ന ചര്‍ച്ചകളും സമൂഹമാധ്യമലോകത്ത് ഉടലെടുത്തു. വിഷയത്തില്‍ ടോണി കക്കറും നേഹ കക്കറും ഇതുവരെ പ്രതികരിക്കാന്‍ തയാറായിട്ടില്ല. കക്കര്‍ സള്‍ോദരങ്ങളിലെ ഭിന്നത ചര്‍ച്ചയാകുന്നതിനിടെയാണ് നേഹയുടെ പുതിയ പോസ്റ്റ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW