Saturday, March 14, 2026 Last Updated 11 Min 54 Sec ago English Edition
Todays E paper
Ads by Google
Sunday 10 Aug 2025 03.50 PM

' ഓമി കൊണ്ടുവന്ന സന്തോഷം ചെറുതല്ല..അമ്മയുടെ അകത്തു കിടന്നപ്പോള്‍ അവന്‍ ഒരുപാടു വിഷമിച്ചിട്ടുണ്ടാവാം' ; കുറിപ്പുമായി കൃഷ്ണകുമാര്‍

about, son
photo-www.instagram.com/krishnakumar_actor/

നടന്‍ കൃഷ്ണകുമാറിന്റെ മകളും സോഷ്യല്‍ മീഡിയാ ഇന്‍ഫ്‌ളുവന്‍സറുമായ ദിയ കൃഷ്ണയ്ക്കും അശ്വിനും അടുത്തിടെയാണ് ആൺകുഞ്ഞ് പിറന്നത്. നീഓം അശ്വിൻ കൃഷ്ണ എന്നാണ് കുഞ്ഞിനെറ പേര്. ഓമിയെന്നാണ് കുഞ്ഞിനെ വീട്ടില്‍ വിളിക്കുന്നത്.

ഇപ്പോഴിതാ, ഓമിയുടെ വരവോടെ ജീവിതത്തിലെ വിഷമങ്ങളെല്ലാം നീങ്ങിയെന്ന് പറയുകയാണ് കൃഷ്ണകുമാർ. ഓമി കൊണ്ടുവന്ന സന്തോഷം ചെറുതല്ലെന്നും അമ്മയുടെ അകത്തു കിടന്നപ്പോൾ അവൻ ഒരുപാടു വിഷമിച്ചിട്ടുണ്ടാവാമെന്നും കൃഷ്ണകുമാർ പറഞ്ഞു. എല്ലാ വിഷമങ്ങളും കാറ്റിൽ പറത്തി ഒരുപാടു സന്തോഷവുമായാണ് അവൻ വന്നതെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ കൃഷ്ണകുമാർ പറഞ്ഞു.

''ജീവിതത്തിൽ സന്തോഷിക്കാൻ ചില കാരണങ്ങൾ വരും..ഇത്തവണ അത് കൊണ്ടുവന്നത് കുഞ്ഞ് ഓമിയായിരുന്നു. ഓമി കൊണ്ടുവന്ന സന്തോഷം ചെറുതല്ല..അമ്മയുടെ അകത്തു കിടന്നപ്പോൾ അവൻ ഒരുപാടു വിഷമിച്ചിട്ടുണ്ടാവാം.. അവനെ ഓർത്തു ഞങ്ങളും.. പക്ഷെ എല്ലാ വിഷമങ്ങളും കാറ്റിൽ പറത്തി, ഒരുപാടു സന്തോഷവുമായി അവൻ വന്നു ... എല്ലാം മംഗളമായി ഭവിച്ചതിനു പിന്നിൽ കേരളത്തിലെ, ഞങ്ങളെ സ്നേഹിക്കുന്ന ഒരുപാടു പേരുടെ പ്രാർത്ഥനയുമുണ്ടായിരുന്നു.. എല്ലാത്തിനും നന്ദി...'' , കൃഷ്ണകുമാര്‍ കുറിച്ചു

കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളായ ദിയയും സുഹൃത്ത് അശ്വിനും തമ്മിലുള്ള വിവാഹം. പ്രണയവിവാഹമായിരുന്നു ദിയയുടേത്. ഇരുവരും നേരത്തെ സുഹൃത്തുക്കളായിരുന്നു. സോഫ്റ്റ് വെയർ എഞ്ചിനീയറാണ് അശ്വിൻ ഗണേഷ്. പ്രിയപ്പെട്ടവർ ഓസി എന്നു വിളിക്കുന്ന ദിയ ഒരു ബിസിനസുകാരി കൂടിയാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW