-->
മലയാളിയും തെന്നിന്ത്യൻ നടിയുമായ ഷംന കാസിം പ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള താരമാണ്. ‘മഞ്ഞുപോലൊരു പെൺകുട്ടി’ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ താരം പിന്നീട് തമിഴ്, തെലുങ്ക് ഭാഷാ ചിത്രങ്ങളിൽ സജീവമാകുകയായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ തന്റെ എല്ലാ വിശേഷങ്ങളും സന്തോഷങ്ങളും പങ്കിടാറുള്ള ഷംന കുറച്ചു മാസങ്ങള്‍ക്ക് മുന്‍പാണ് വീണ്ടും അമ്മയാകാനൊരുങ്ങുന്നു എന്ന സന്തോഷം ആരാധകരെ അറിയിച്ചത്.
പിന്നീടിങ്ങോട്ട് ഗര്‍ഭകാലത്തെ ഓരോ ചടങ്ങുകളും സന്തോഷങ്ങളും താരം പങ്കിട്ടിരുന്നു. അടുത്തിടെ ഒൻപത് മാസത്തെ തന്റെ ഗർഭകാല യാത്രയെക്കുറിച്ചും ബേബി ഷവര്‍ ചിത്രങ്ങളുമടക്കം താരം പങ്കിട്ടിരുന്നു.
ഇപ്പോഴിതാ തനിക്കും ഷംനയ്ക്കും പെണ്‍കുഞ്ഞ് ജനിച്ച സന്തോഷം പങ്കിടുകയാണ് ഷംനയുടെ ഭര്‍ത്താവ് ഡോ. ഷാനിദ്. ‘അല്ലാഹുവിന്റെ വിലയേറിയ സമ്മാനം‘ എന്ന് കുറിച്ചാണ് ഷാനിദ് ആസിഫ് അലിയാണ് സന്തോഷ വിവരം പങ്കുവച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ഷാനിദ് കുറിച്ചിട്ടുണ്ട്.
‘‘അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഞങ്ങളുടെ കുടുംബത്തിൽ ഇന്ന് പുലർച്ചെ 4:25ന് ഒരു പെൺകുഞ്ഞ് ജനിച്ചു. അവൾ അല്ലാഹുവിന്റെ വിലയേറിയ സമ്മാനവും ഞങ്ങളുടെ ഹംദു മോന്റെ സ്നേഹ നിധിയായ സഹോദരിയുമാണ്. ഞങ്ങളുടെ കുടുംബത്തിന് ലഭിച്ച ഒരു വലിയ അനുഗ്രഹമാണിത്. സുഖ പ്രവസമാണ്. അല്ലാഹു നമ്മുടെ കുഞ്ഞിനെയും കുടുംബത്തെ അനുഗ്രഹിക്കട്ടെ.
ഡോ. സഫ ഫാത്തിമയ്ക്കും ലേബർ റൂമിലും ഞങ്ങൾക്കൊപ്പം നിന്ന എല്ലാ നഴ്‌സുമാർക്കും ആസ്റ്റർ ഹോസ്പിറ്റലിലെ ടീമിനും നന്ദി അറിയിക്കുന്നു. പ്രാർത്ഥനയിൽ ഞങ്ങളെയും ചേർത്തുനിർത്തിയ എല്ലാ പ്രിയപ്പെട്ടവർക്കും പ്രത്യേകം നന്ദി...’’ എന്നാണ് ഷംനയുടെ ഭര്‍ത്താവ് ഡോ. ഷാനിദ് കുറിച്ചിരിക്കുന്നത്. പോസ്റ്റിനു പിന്നാലെ നിരവധി പേരാണ് താരത്തിനും കുടുംബത്തിനും ആശംസകൾ അറിയിച്ച് രംഗത്ത് എത്തിയത്.
2023 ലാണ് ഷംനയ്ക്കും കാസിമിനും ഷാനിദിനും ആദ്യത്തെ കുഞ്ഞ് ജനിക്കുന്നത്. ഹംദാൻ എന്നാണ് ഇവര്‍ കുഞ്ഞിന് നല്‍കിയ പേര്. കഴിഞ്ഞ 24 വർഷത്തെ യുഎഇ ജീവിതത്തിന്റെ ആദരവാൽ ദുബൈ കിരീടാവകാശിയുടെ പേര്(ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ്) തന്റെ കുഞ്ഞിന് ഷാനിദ് നല്‍കുകയായിരുന്നു. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമാണ് ഷാനിദ് ആസിഫ് അലി. ദുബായിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. സ്റ്റേജ് ഷോകളിലൂടെയാണ് കരിയര്‍ ആരംഭിച്ച കണ്ണൂര്‍ സ്വദേശിനിയായ ഷംന, പിന്നീട് വെള്ളിത്തിരയിലെത്തി മലയാളത്തിന് പുറമെ ഇതര ഭാഷാ സിനിമകളിലും നിറസാന്നിധ്യമായി മാറി.