-->
ഗായകന്‍ യേശുദാസിനെ അധിക്ഷേപിച്ച് നടന്‍ വിനായകന്‍ പോസ്റ്റ് ചെയ്ത കുറിപ്പിനോട് വിയോജിപ്പ് അറിയിച്ച് ഗായിക പുഷ്പവതി പൊയ്പാടത്ത്. യേശുദാസിനെക്കുറിച്ചുളള വിനായകന്റെ പരാമര്‍ശം വേദനിപ്പിച്ചെന്ന് പുഷ്പവതി സമൂഹമാധ്യമത്തില്‍ കുറിച്ചു. വ്യക്തികളെ കുറിച്ച് അത്തരം ഭാഷ പൊതു ഇടത്തില്‍ പറയാന്‍ പാടില്ലായിരുന്നു എന്നും പുഷ്പവതി പറയുന്നു.
പുഷ്പവതിയുടെ വാക്കുകള്‍:
ദാസ് സര്‍ നോട് കേരളം മാനസികമായി കടപ്പെട്ടിരിക്കുന്നു. അദ്ദേഹത്തെ കുറിച്ച് വിനായകന്‍ നടത്തിയ മോശം പരാമര്‍ശം വേദനിപ്പിച്ചു. നിലപാടുകള്‍ പരസ്പര ബഹുമാനത്തോടെ പറയാനുള്ളതാണ്. വിനായകന്‍ അത്തരം ഭാഷ വ്യക്തികളെ കുറിച്ച് പൊതു ഇടത്തില്‍ പറയാന്‍ പാടില്ലായിരുന്നു.
കഴിഞ്ഞ ദിവസമാണ് നടന്‍ വിനായകന്‍ യേശുദാസിനെയും സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെയും അധിക്ഷേപിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ്പങ്കുവെച്ചത്. ഇരുവരുടെയും പേര് എടുത്തുപറഞ്ഞുകൊണ്ടായിരുന്നു നടന്റെ കുറിപ്പ്. അതിനു പിന്നാലെ പല വിനായകനെതിരെ പല വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.