Wednesday, March 11, 2026 Last Updated 14 Min 6 Sec ago English Edition
Todays E paper
Ads by Google
Thursday 07 Aug 2025 03.16 PM

നറു തിങ്കൾ പൂവേ: സാഹസം വീഡിയോ സോംഗ് പുറത്തു വിട്ടു

uploads/news/2025/08/795036/sahasam-song.gif

യുവാക്കളെ ഏറെ ഹരം കൊള്ളിക്കുന്ന ഗാനവുമായി എത്തി തരംഗം സൃഷ്ടിച്ച സാഹസം എന്ന ചിത്രത്തിൻ്റെ പുതിയ വീഡിയോ സോംഗ് പുറത്തിറങ്ങി. ആഗസ്റ്റ് എട്ടിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൻ്റെ റിലീസ്സുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ പ്രമോഷൻ കണ്ടൻ്റാണ് ഈ ഗാനം. ബിബിൻ അശോകൻ്റെ ഈണത്തിൽ സൂരജ് സന്തോഷും, ചിൻമയിയും പാടിയ നറു തിങ്കൾ പൂവേ എന്ന ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്


സൗഹൃദങ്ങളുടേയും ബന്ധങ്ങളുടേയും മുഹൂർത്തങ്ങൾ കോർത്തിണക്കിയുള്ളതാണ് ഈ ഗാന പശ്ചാത്തലം.ഈ ഗാനത്തിൽ ചിത്രത്തിലെ പ്രധാന താരങ്ങളുടെയെല്ലാം സാന്നിദ്ധ്യവും വ്യക്തമാക്കുന്നുണ്ട്.ഹ്യൂമർ അക്ഷൻ ത്രില്ലറായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിന് ഇങ്ങനെയൊരു പശ്ചാത്തലം കൂടിയുണ്ടന്ന് കാട്ടിത്തരുന്നതാണ് ഈ ഗാനം. 21 ഗ്രാം, ഫീനിക്സ് എന്നീ ശ്രദ്ധേയമായചിത്രങ്ങൾക്കു ശേഷം ഫ്രണ്ട് റോ പ്രൊഡക്ഷൻ സ്പിൻ്റെ
ബാനറിൽ റിനീഷ് കെ.എൻ. നിർമ്മിക്കുന്ന ഈ ചിത്രം ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്നു.

നരേൻ, ബാബു ആൻ്റണി, അൽത്താഫ് സലിം, ശബരീഷ് വർമ്മ, സജിൻ ചെറുകയിൽ, റംസാൻ മുഹമ്മദ്, മേജർ രവി, വിനീത് തട്ടിൽ, ഗൗരി കൃഷ്ണ, ജാപി, ഹരി ശിവരാം,, ടെസ്സാ ജോസഫ്, വർഷ രമേഷ്, ജയശീ. ആൻസലിം, എന്നിവരും അജു വർഗീസും സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

തിരക്കഥ -സംഭാഷണം - ബിബിൻ കൃഷ്ണ, യദുകൃഷ്ണ, ദയാ കുമാർ.
ഗാനങ്ങൾ - വിനായക് ശശികുമാർ -വൈശാഖ് സുഗുണൻ
ഛായാഗ്രഹണം - ആൽബി.
എഡിറ്റിംഗ് -കിരൺ ദാസ്.
കലാസംവിധാനം - സുനിൽ കുമാരൻ
മേക്കപ്പ് - സുധി കട്ടപ്പന
കോസ്റ്റ്യും - ഡിസൈൻ -അരുൺ മനോഹർ.
നിശ്ചല ഛായാഗ്രഹണം -ഷൈൻ ചെട്ടികുളങ്ങര.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - പാർത്ഥൻ.
അസ്സോസ്സിയേറ്റ് ഡയറക്ടർ -നിധീഷ് നമ്പ്യാർ.
ഡിസൈൻ - യെല്ലോ ടൂത്ത്.
ആക്ഷൻ ഫീനിക്സ് പ്രഭു '
എക്സിക്കുട്ടീവ്. പ്രൊഡ്യൂസർ- ഷിനോജ് ഒടാണ്ടയിൽ, രഞ്ജിത്ത് ഭാസ്ക്കരൻ
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - ജിതേഷ് അഞ്ചുമന, ആൻ്റെണി കുട്ടമ്പുഴ.
പ്രൊഡക്ഷൻ കൺട്രോളർ - ഷിഹാബ് വെണ്ണല .
സെൻട്രൽ പിക്ച്ചേർസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
വാഴൂർ ജോസ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW