-->
മലയാളികള്‍ക്ക് സുപരിചിതരാണ് ബഷീര്‍ ബഷിയും കുടുംബവും. സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് ബഷിയും രണ്ടു ഭാര്യമാരും. അതുകൊണ്ട് തന്നെ ഇവരുടെ ജീവിതം എപ്പോഴും ചര്‍ച്ചകളില്‍ നിറയാറുണ്ട്. തങ്ങളുടെ യൂട്യൂബ് ചാനലുകളിലൂടെ ജീവിതത്തിലെ ഓരോ വിശേഷങ്ങളും മൂവരും പങ്കുവെക്കാറുമുണ്ട്.
ഇപ്പോഴിതാ സുഹാന പങ്കുവെച്ച സോഷ്യല്‍ മീഡിയ വ്‌ളോഗും അതിനു താഴെ വരുന്ന നെഗറ്റീവ് കമന്റുകളുമാണ് ചര്‍ച്ചയാകുന്നത്. തന്റെ ഒരു ദിവസത്തെ വിശേഷങ്ങളാണ് വീഡിയോയില്‍ സുഹാന പങ്കുവെച്ചത്. മഷൂറയും ബഷീറും വിദേശത്ത് പോയതിനെക്കുറിച്ചും ഇതില്‍ സുഹാന പറയുന്നുണ്ട്. ഇതിനാണ് ചിലര്‍ മോശം കമന്റുകളുമായി എത്തുന്നത്.
ഞാനും പിളേളരും മാത്രമേ വീട്ടിലുളളൂ, സര്‍പ്രൈസെന്ന് പറയണോ എന്നറിയില്ല. മഷൂറയും ബഷിയും എബ്രുവും ബാങ്കോക്കിലാണ്. എല്ലാം പെട്ടന്നായിരുന്നു. മഷുവിന്റെ സ്വന്തം ബ്രാന്‍ഡില്‍ ഓണ്‍ലൈന്‍ സ്‌റ്റോര്‍ വരികയാണ്. അപ്പോള്‍ എല്ലാവരും നമ്മളെ സപ്പോര്‍ട്ട് ചെയ്യണം. പ്ലാന്‍ ചെയ്ത് ഇന്നലെ രാത്രി തന്നെ അവര്‍ ഫ്‌ളൈറ്റ് കയറിയെന്നും സുഹാന പറഞ്ഞു.
ഇതിനെതിരെയാണ് കമന്റുകള്‍. ' കുറച്ചെങ്കിലും സെല്‍ഫ് റെസ്പെക്ട് ഉണ്ടെങ്കില്‍ പിളളാരെയും വിളിച്ചു ഒറ്റക് പോയി ജീവിക്കൂ സുഹാന നിങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവ് ആയാല്‍ തന്നെ നല്ല വരുമാനം ലഭിക്കും ന്തിനാ മഷൂറ ടെ അടിമ ആയി ജീവിക്കുന്നെ മഷൂറ എബ്രൂ വന്നേ പിന്നെ ബഷീറിന്റെ അറ്റെന്‍ഷന്‍ അവളുടെ കുഞ്ഞിന് മാത്രമേ കിട്ടാവു എന്ന തരത്തില്‍ ആണ് ഓരോന്ന് കാണിക്കുന്നത്' എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്.
ഇത്തരം കമന്റുകളെ എതിര്‍ത്തും ആരാധകര്‍ രംഗത്തെത്തുന്നുണ്ട്. സന്തോഷത്തോടെ ജീവിക്കുന്ന ഒരു കുടുംബത്തെ അനാവശ്യ ചര്‍ച്ചകളിലേക്കു വലിച്ചിഴക്കുകയാണ് ഇത്തരം കമന്റുകളുമായി വരുന്നവരുടെ ഉദ്ദേശ്യമെന്ന് ആരാധകര്‍ പറയുന്നു.