Wednesday, March 11, 2026 Last Updated 4 Min 30 Sec ago English Edition
Todays E paper
Ads by Google
Wednesday 06 Aug 2025 04.19 PM

' തോറ്റു പോകാതെ പതറിപോകാതെ പിടിച്ചു നിന്ന് പോരാടി നേടിയെടുത്ത വിജയം' ; ഭാര്യയുടെ നേട്ടം പങ്കുവെച്ച് നിരഞ്ജന്‍ നായര്‍

about

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമാണ് നിരഞ്ജന്‍ നായര്‍. ഇപ്പോള്‍ ഭാര്യ ഗോപികയുടെ ജീവിതത്തിലെ ഒരു വലിയ നേട്ടം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് താരം. പതറിപ്പോകാതെ പിടിച്ചു നിന്നു പോരാടി നേടിയെടുത്ത വിജയമാണിതെന്നും പരിഹസിച്ചവര്‍ക്കുളള മറുപടിയാണ് എം.ജി യൂണിവേഴ്‌സിറ്റിയുടെ നാലാം റാങ്കെന്നും നിരഞ്ജന്‍ കുറിച്ചു.

നിരഞ്ജന്റെ വാക്കുകള്‍:

ചില വിജയങ്ങള്‍..അത് രേഖപെടുത്തേണ്ടവ ആണ്..അതിന്റെ പുറകില്‍ കഷ്ടപ്പാടിന്റെ മഷി പുരണ്ടിട്ടുണ്ടെങ്കില്‍ അതിനു മാധുര്യം കൂടും.. തളര്‍ന്നു പോയ,പിന്തിരിഞ്ഞു പോകാമായിരുന്ന ഒരുപാട് അവസരങ്ങളില്‍, തോറ്റു പോകാതെ..പതറിപോകാതെ പിടിച്ചു നിന്ന് പോരാടി നേടിയെടുത്തത് എം.ജി യൂണിവേഴ്‌സിറ്റിയുടെ 4-മത് റാങ്ക്.ഇനി മുതല്‍ consultant psycologist..അഭിമാനം.

ഒരിക്കല്‍ കോളേജ് യൂണിഫോമില്‍ വരുന്ന വീഡിയോക്ക് താഴെ ചില കമന്റ്കള്‍ വന്നിരുന്നു. തള്ളമാരൊക്കെ ഇപ്പൊ കോളേജിലേക്ക് ആണോ എന്ന്..ഇന്ന് ഈ അഭിമാന നിമിഷം അവര്‍ക്കുള്ള മറുപടിയായി കരുതുന്നു..ആരോടും ദേഷ്യവും പരിഭവവും ഇല്ല.. പെണ്ണിന് പ്രായം പഠനത്തിന് ഒരു തടസ്സമല്ല എന്നത് ഇപ്പോ അനുഭവത്തില്‍ വന്നത് കൊണ്ട് പറഞ്ഞതാണ്.. പഠിക്കാന്‍ ആഗ്രഹം ഉള്ള സ്ത്രീകള്‍ പഠിക്കട്ടെ..ചിറകുകള്‍ തൂവലുകള്‍ കൂട്ടിവച്ച ഇടമല്ല പകരം പറക്കുവാന്‍ ഉള്ളവയാണ്...പറക്കട്ടെ..അവസരങ്ങള്‍ നിറഞ്ഞ ആകാശം മുട്ടെ ചിറകുകള്‍ വിടര്‍ത്തി പറക്കട്ടെ..അവര്‍ക്കും കൂടി അവകാശപ്പെട്ടതാണ് നമ്മള്‍ അനുഭവിക്കുന്നതെല്ലാം..ദൈവത്തിനോടും,അവസാനം വരെ കൂടെ നിന്നവരോടും അങ്ങനെ നിന്നു എന്ന് തോന്നിപ്പിച്ചവരോടും.. എല്ലാവരോടും നന്ദി പറയുന്നു..

Ads by Google
Ads by Google
LATEST NEWS
TRENDING NOW