Wednesday, March 11, 2026 Last Updated 17 Min 19 Sec ago English Edition
Todays E paper
Ads by Google
Sunday 27 Jul 2025 12.27 PM

' പ്രിയപ്പെട്ട ചിന്നക്കുയില്‍, സുഹൃത്ത്' ; കെ.എസ്.ചിത്രയ്ക്ക് പിറന്നാള്‍ ആശംസിച്ച് സുജാത മോഹന്‍

birthday
photo-www.facebook.com/sujathamohanofficial

മലയാളികളുടെ പ്രിയ ഗായിക കെ.എസ്. ചിത്രയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഗായിക സുജാത മോഹന്‍. ചിത്രയ്‌ക്കൊപ്പമുളള ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് ഇന്‍സ്റ്റഗ്രാമില്‍ സുജാത കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

പ്രിയപ്പെട്ട ' ചിന്നക്കുയില്‍', സുഹൃത്ത് കെ.എസ്. ചിത്രയ്ക്ക് പിറന്നാള്‍ ആശംസകള്‍ എന്നാണ് സുജാത ഫേസ്ബുക്കില്‍ കുറിച്ചത്.

ഗാനരചയിതാവ് രാജീവ് ആലുങ്കലും പ്രിയ ഗായികയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. ' പ്രിയപ്പെട്ട ചിത്രചേച്ചിക്ക് പിറന്നാള്‍ ആശംസകള്‍' - എന്ന് രാജീവ് ആലുങ്കല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

1963 ജൂലായ് 27-നാണ് കെ.എസ്.ചിത്രയുടെ ജനനം. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ആസാമീസ്, ബംഗാളി, ഒഡിയ, തുളു, പഞ്ചാബി, രാജസ്ഥാനി, ഇംഗ്ലീഷ്, ലാറ്റിന്‍, അറബി എന്നീ ഭാഷകളിലായി 30, 000-ത്തോളം പാട്ടുകള്‍ കെ.എസ്. ചിത്ര പാടിയിട്ടുണ്ട്. 1982 മുതലാണ് ചിത്ര മലയാളസിനിമയില്‍ സജീവമാകുന്നത്.

മുപ്പതിലധികം സംസ്ഥാന പുരസ്‌കാരങ്ങളും ആറ് ദേശീയ പുരസ്‌കാരങ്ങളും അവര്‍ക്ക് സ്വന്തമായുണ്ട്. 2005-ല്‍ പത്മശ്രീയും 2021-ല്‍ പത്മഭൂഷണും നല്‍കി രാജ്യം അവരെ ആദരിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW