Wednesday, March 11, 2026 Last Updated 5 Min 51 Sec ago English Edition
Todays E paper
Ads by Google
Sunday 27 Jul 2025 10.36 AM

' നമ്മുടെ സ്വപ്‌നങ്ങളെ രൂപപ്പെടുത്തിയ ശബ്ദം' ; കെ.എസ്.ചിത്രയ്ക്ക് പിറന്നാള്‍ ആശംസിച്ച് സിത്താര കൃഷ്ണകുമാര്‍

birthday
photo-www.instagram.com/sitharakrishnakumar/

മലയാളത്തിന്റെ വാനമ്പാടി കെ.എസ്.ചിത്രയുടെ 62-ാം പിറന്നാള്‍ ആണ് ഇന്ന്. സംഗീതലോകത്തു നിന്നും നിരവധി പേര്‍ ചിത്രയ്ക്ക് പിറന്നാള്‍ ആശംസിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. ഇപ്പോള്‍ ശ്രദ്ധ നേടുന്നത് ഗായിക സിത്താര കൃഷ്ണകുമാര്‍ പങ്കുവെച്ച കുറിപ്പാണ്.

'' നമ്മുടെ സ്വപ്‌നങ്ങളെ രൂപപ്പെടുത്തിയ ശബ്ദവും, സംഗീതത്തേക്കാള്‍ മനോഹരമായ ഒരു ആത്മാവും ഉളള ചിത്രചേച്ചിയുടെ ജന്മദിനാമാണിന്ന്. അവരെ അറിയാന്‍ സാധിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹങ്ങളിലൊന്നായി ഞാന്‍ കാണുന്നു. നമ്മള്‍ എല്ലാവരും ആരാധിക്കുന്ന ഇതിഹാസം മാത്രമല്ല, അവര്‍ ശരിക്കും സ്‌നേഹനിധിയായ, സൗമ്യയായ ഒരു രക്ഷകര്‍ത്താവ് കൂടിയാണ്'' , സിത്താര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ചിത്രക്കൊപ്പമുളള ഫോട്ടോയും സിത്താര പങ്കുവെച്ചിട്ടുണ്ട്.

1963 ജൂലായ് 27-നാണ് കെ.എസ്.ചിത്രയുടെ ജനനം. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ആസാമീസ്, ബംഗാളി, ഒഡിയ, തുളു, പഞ്ചാബി, രാജസ്ഥാനി, ഇംഗ്ലീഷ്, ലാറ്റിന്‍, അറബി എന്നീ ഭാഷകളിലായി 30, 000-ത്തോളം പാട്ടുകള്‍ കെ.എസ്. ചിത്ര പാടിയിട്ടുണ്ട്. 1982 മുതലാണ് ചിത്ര മലയാളസിനിമയില്‍ സജീവമാകുന്നത്.

മുപ്പതിലധികം സംസ്ഥാന പുരസ്‌കാരങ്ങളും ആറ് ദേശീയ പുരസ്‌കാരങ്ങളും അവര്‍ക്ക് സ്വന്തമായുണ്ട്. 2005-ല്‍ പത്മശ്രീയും 2021-ല്‍ പത്മഭൂഷണും നല്‍കി രാജ്യം അവരെ ആദരിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW