Friday, March 13, 2026 Last Updated 33 Min 40 Sec ago English Edition
Todays E paper
Ads by Google
Friday 25 Jul 2025 12.30 PM

ഇത് അനിവാര്യമാണ്; പുതിയ വര്‍ക്കൗട്ട് വീഡിയോ പങ്കുവെച്ച് ഗായിക റിമി ടോമി

rimi-tomy-
photo-www.instagram.com/rimitomy/

വമ്പന്‍ മേക്കോവറിലൂടെ മലയാളികളെ ഞെട്ടിച്ച ഗായകിയാണ് റിമി ടോമി. ഫിറ്റ്‌നസ് ഫ്രീക്കായ താരത്തിന്റെ പുതിയ വര്‍ക്കൗട്ട് വീഡിയോയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.

സ്‌നേഹം, വേദന, കഠിനാധ്വാനം എന്നിവയിലൂടെ ശാരീരികവും മാനസികവുമായുളള അതിര്‍വരമ്പുകള്‍ ഭേദിക്കുകയാണ്. ഇത് ശരിയായ വളര്‍ച്ചയുടെ സൂചനയാണ്. അസുഖകരമാണെങ്കിലും ഇത് അനിവാര്യമാണ് എന്ന കുറിപ്പോടെയാണ് വര്‍ക്കൗട്ട് വീഡിയോ താരം പങ്കുവെച്ചത്.

വലിയ ജനശ്രദ്ധയാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. നൈസ്, നല്ല മസില്‍, ഇതാണ് യഥാര്‍ഥ ട്രാന്‍സ്ഫര്‍മേഷന്‍ എന്നിങ്ങനെയാണ് വീഡിയോയ്ക്ക് താഴെയുളള ചില കമന്റുകള്‍. ജിമ്മില്‍ പോകാനുളള പ്രചോദനം നല്‍കുന്നത് റിമി ടോമിയാണെന്നും പലരും കമന്റ് ചെയ്തിട്ടുണ്ട്.

ഇതിനു മുമ്പും ഫിറ്റ്‌നസുമായി ബന്ധപ്പെട്ട ധാരാളം വീഡിയോകളും ഫോട്ടോയും റിമി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലുടെ പങ്കുവെച്ചിട്ടുണ്ട്. അവയൊക്കെ വലിയ രീതിയില്‍ സ്വീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW