-->
സോഷ്യല്‍ മീഡിയയിൽ ആരാധകരെ ഏറെയുള്ള കുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റെത്. കൃഷ്ണ കുമാറിനും ഭാര്യ സിന്ധു കൃഷ്ണയ്ക്കും നാല് പെണ്‍മക്കളാണ്. നാലു പേരും സോഷ്യല്‍ മീഡിയയിൽ സജീവമാണ്. നിരവധി ഫോളോവേഴ്സ് ആണ് ഇവർക്കുള്ളത്. ഇപ്പോഴിതാ ഇളയ മകൾ ഹൻസികയെക്കുറിച്ച് കൃഷ്ണകുമാർ പറഞ്ഞ കാര്യമാണ് ശ്രദ്ധ നേടുന്നത്. ഹൻസികയുടെ ഡാൻസ് റീലുകൾ സോഷ്യൽ മീഡിയയിൽ വെെറലാകാറുണ്ട്. നിരവധി ആരാധകരാണ് ഹൻസികയ്ക്ക് ഉള്ളത്. ഹൻസികയ്ക്ക് ഹെൽത്ത് ഇഷ്യൂ ഉണ്ടായിരുന്നുവെന്നും ഏഴര കൊല്ലം ചികിത്സയിൽ ആയിരുന്നുവെന്നും കൃഷ്ണകുമാർ പറഞ്ഞു. വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'മോഷണലായ മകൾ ഹൻസികയാണ്. അവസാനത്തെ മകളാണെങ്കിലും വീട്ടിൽ എന്ത് പ്രശ്നമുണ്ടെങ്കിലും അവൾ പറഞ്ഞാൽ എല്ലാവരും കേൾക്കും. ഹൻസികയ്ക്ക് ഒരു ഹെൽത്ത് ഇഷ്യൂ ഉണ്ടായിരുന്നു. ഏഴരക്കൊല്ലം അവൾ ചികിത്സയിലായിരുന്നു. ഒന്ന് രണ്ട് കൊല്ലം ആശുപത്രിക്കകത്തായിരുന്നു. അന്നൊക്കെ എല്ലാവരും അവളുമായി വളരെ അറ്റാച്ച്ഡായിരുന്നു. അവൾക്കെന്തെങ്കിലും പ്രശ്നം വരുമ്പോഴേക്കും അമ്മു കരയും. അവരാണ് കൊണ്ട് നടക്കുന്നത്.
ഹൻസികയെ ചുറ്റിപ്പറ്റിയായിരുന്നു വീട് പോയ്ക്കൊണ്ടിരുന്നത്. വീട്ടിൽ അശാന്തിയുണ്ടെങ്കിൽ സമാധാനം ഉണ്ടാക്കാൻ ഹൻസിക വിചാരിച്ചാൽ പത്ത് മിനുട്ട് കൊണ്ട് പറ്റും. ഉത്തരവാദിത്വം ഏറ്റെടുക്കുന്ന മക്കൾ അഹാനയും ഇഷാനിയും. വീടിന്റെ സന്തോഷമെന്നത് ദിയയാണെന്നും കൃഷ്ണകുമാർ പറഞ്ഞു. ദീർഘവീക്ഷണം കൂടുതൽ അഹാനയ്ക്കാണെന്ന് കൃഷ്ണകുമാർ പറയുന്നു. വാശിക്കാരി ഇഷാനിയാണ്. പലപ്പോഴും വാശി നല്ലതാണെന്നും കൃഷ്ണകുമാർ പറഞ്ഞു.