Saturday, March 14, 2026 Last Updated 4 Min 13 Sec ago English Edition
Todays E paper
Ads by Google
Friday 13 Mar 2026 11.44 AM

ഹൃദയം നുറുങ്ങി അര്‍ജുന്‍ ദാസ്, വൈകാരിക കുറിപ്പ് പങ്കുവെച്ച് താരം; ബ്രേക്ക് അപ്പ് ആണോയെന്ന് ആരാധകര്‍

arjun-das
photo-www.instagram.com/imarjundas/

നടന്‍ അര്‍ജുന്‍ ദാസ് പങ്കുവെച്ച ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. വളരെ വൈകാരികമായ , അതീവദു:ഖിതനാണെന്ന് തോന്നിക്കുന്ന തരത്തിലുളള കുറിപ്പാണ് താരം സാമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.

ഒരാളെ ഇഷ്ടപ്പെടുകയും അയാള്‍ നിങ്ങളുടെ ഹൃദയം തകര്‍ക്കുകയും ചെയ്താല്‍ എങ്ങനെ അതിനെ മറികടക്കാന്‍ സാധിക്കും? എന്നായിരുന്നു അര്‍ജുന്‍ ദാസിന്റെ കുറിപ്പ്. തകര്‍ന്ന ഹൃദയത്തിന്റെ ഇമോജിയും താരം നല്‍കിയിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് താരം പ്രണയത്തകര്‍ച്ചയിലാണോയെന്ന ചോദ്യവുമായി ആരാധകര്‍ എത്തിയത്.

arjun-das

ചിലര്‍ താരത്തിന്റെ മാനസികാരോഗ്യത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. അതേസമയം പോസ്റ്റ് സിനിമാ പ്രൊമോഷന്റെ ഭാഗമാണോയെന്നും മറ്റുചിലര്‍ ചോദിക്കുന്നുണ്ട്. പലതരം ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.

നേരത്തെ ഒരു യുവതിക്കൊപ്പം നടനെ കണ്ടത് വലിയ ചര്‍ച്ചകള്‍ക്ക് ഇടവെച്ചിരുന്നു. കൂടെയുളളത് ആരാണെന്ന് അര്‍ജുന്‍ വെളിപ്പെടുത്തിയിരുന്നില്ല. ഇരുവരും ഫ്രെയിമില്‍ പുറം തരിഞ്ഞുനില്‍ക്കുന്ന ചിത്രമായിരുന്നു പ്രചരിച്ചത്. അര്‍ജുന്‍ യുവതിയുടെ തോളില്‍ കൈവച്ചുനില്‍ക്കുന്നായാണ് ചിത്രം.

മലയാളി നടി ഐശ്വര്യ ലക്ഷിമിയുമായി താരം പ്രണയത്തിലാണെന്നും പ്രചാരമുണ്ടായിരുന്നു. ഇരുവരും ഒന്നിച്ചുളള ചിത്രം പ്രചരിച്ചതോടെയാണ് പ്രചാരം കൊഴുത്തത്. എന്നാല്‍ അഭ്യൂഹങ്ങള്‍ നിഷേധിച്ച ഐശ്വര്യ അത് സാധാരണ സുഹൃത്തുക്കള്‍ തമ്മിലെ സ്‌നേഹപ്രകടനം മാത്രമാണെന്ന് വ്യക്തമാക്കിയിരുന്നു.

2012 മുതല്‍ തമിഴ് തെലുങ്ക് ചിത്രങ്ങളില്‍ സജീവമാണ് അര്‍ജുന്‍ ദാസ്. 'കൈതി', 'മാസ്റ്റര്‍', 'വിക്രം', 'ഗുഡ് ബാഡ് അഗ്ലി' തുടങ്ങി ഒട്ടേറെ ശ്രദ്ധേയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഫഹദ് ഫാസില്‍ നായകനാകുന്ന തരുണ്‍ മൂര്‍ത്തി ചിത്രം 'ടോര്‍പിഡോ'യില്‍ അര്‍ജുന്‍ പ്രധാന വേഷത്തിലെത്തും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW