Wednesday, March 11, 2026 Last Updated 50 Min 53 Sec ago English Edition
Todays E paper
Ads by Google
Monday 21 Jul 2025 12.06 PM

'' ബാലു അച്ഛന്റെ തരിച്ചുവരവ് പ്രതീക്ഷിച്ചു'' ; ഉപ്പും മുളകും ലൊക്കേഷനില്‍ നിന്നുളള ചിത്രം പങ്കിട്ട് ബിജു സോപാനം- ഏറ്റെടുത്ത് ആരാധകര്‍

actor, location
photo-www.instagram.com/biju_sopanamoffl/

ഉപ്പും മുളകും എന്ന പരമ്പരയിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ നടനാണ് ബിജു സോപാനം. ഇതിനോടകം നിരവധി സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ ബിജു സോപാനം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പുതിയൊരു പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ' ലൊക്കേഷന്‍' എന്ന ഹാഷ്ടാഗോടെ ഉപ്പും മുളകും താരങ്ങള്‍ക്കൊപ്പമുളള ചിത്രമാണ് ബിജു സോപാനം പങ്കുവെച്ചത്. അല്‍സാബിത്ത്, ശിവാനി, കലാദേവി, നന്ദൂട്ടി എന്നിവരെയും ചിത്രത്തില്‍ കാണാം.

കഴിഞ്ഞ കുറച്ച് നാളുകളായി ഉപ്പും മുളകും പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു ബിജു സോപാനം. താരത്തിനും നടന്‍ എസ്പി ശ്രീകുമാറിനുമെതിരെ ഇതേ പരമ്പരയില്‍ അഭിനയിച്ചിരുന്ന നടി ലൈംഗികാതിക്രമത്തിന്റെ പേരില്‍ കേസ് കൊടുത്തിരുന്നു. അതിനാല്‍ ഉപ്പും മുളകിന്റെ കഴിഞ്ഞ കുറച്ച് എപ്പിസോഡുകളില്‍ ബിജു സോപാനം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇത് വ്യാജ പരാതിയാണെന്നും പരാതി കളളമാണെന്ന് തെളിയിക്കുമെന്നും ഇരുവരും വ്യക്തമാക്കുകയും ചെയ്തു.

എന്നാല്‍ പുതിയ പോസ്റ്റ് നടന്റെ ആരാധകര്‍ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. '' തിരിച്ചു വന്നോ. ഇത്രേം നാള്‍ നാഥനില്ലാ കളരി ആയിരുന്നു. ബാലു അച്ഛന്റെ തിരിച്ചു വരവ് പ്രതീക്ഷിച്ചു'', ഈ കാഴ്ച കാണാന്‍ പ്രേക്ഷകര്‍ എത്രയോ െകാതിച്ചിട്ടുണ്ടെന്ന് അറിയാമോ'' എന്നിങ്ങനെയാണ് ചിത്രത്തിന് കിട്ടുന്ന കമന്റുകള്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW