Wednesday, March 11, 2026 Last Updated 4 Min 30 Sec ago English Edition
Todays E paper
Ads by Google
Saturday 19 Jul 2025 11.59 AM

'ഞങ്ങള്‍ അവരെ പട്ടത്തിയാര്‍ എന്നാണ് വിളിക്കുക, ഞാന്‍ കുഞ്ഞായിരുന്നപ്പോള്‍ എന്നെ നോക്കിയത് അവരാണ്' ; കുറിപ്പുമായി സ്റ്റീഫന്‍ ദേവസ്സി

post, viral
photo-www.instagram.com/stephendevassy/

കീബോര്‍ഡ് കൊണ്ട് വേദികളില്‍ വിസ്മയം തീര്‍ക്കുന്ന സ്റ്റീഫന്‍ ദേവസ്സി മലയാളികള്‍ക്ക് പ്രിയങ്കരനാണ്. ഇപ്പോള്‍ സ്റ്റീഫന്‍ ദേവസ്സി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. കുട്ടിക്കാലത്ത് തന്നെ നോക്കിയിരുന്ന പട്ടത്തിയാരെ കാണാന്‍ പോയപ്പോഴുളള വീഡിയോയയും ഒപ്പം ഒരു കുറിപ്പുമാണ് താരം പങ്കുവെച്ചത്.

' ഞങ്ങള്‍ അവരെ പട്ടത്തിയാര്‍ എന്നാണ് വിളിക്കാറുളളത്. ഞാന്‍ കുഞ്ഞായിരുന്നപ്പോള്‍ എന്നെ നോക്കിയത് അവരാണ്. ഒരു പ്രായം വരെ എന്നെ കുളിപ്പിച്ചതും പട്ടത്തിയാരാണ്. ഇന്നലെ കുറച്ച് കാലങ്ങള്‍ക്ക് ശേഷം ഞാന്‍ അവരെ കണ്ടു. എന്റെ മാതാപിതാക്കളുടെ കല്യാണത്തിന് വരെ അവരുണ്ടായിരുന്നു. 50 വര്‍ഷത്തിലധികമായി ഞങ്ങളുടെ കുടുംബത്തെ പരിപാലിക്കുന്നു. ഞങ്ങളുടെ കുട്ടിക്കാലത്തെ കഥകള്‍ പറയുന്നതിന്റെ ആവേശത്തിലായിരുന്നു അവര്‍. അവര്‍ക്കൊപ്പം കുറച്ച് സമയം ചെലവഴിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം' , സ്റ്റീഫന്‍ ദേവസ്സി കുറിച്ചു.

വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് സ്‌നേഹം അറിയിച്ചിരിക്കുന്നത്. അമൃത സുരേഷ്, റിമി ടോമി തുടങ്ങി നിരവധി ഗായകരും പോസ്റ്റ് ലൈക്ക് ചെയ്തു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW