Wednesday, March 11, 2026 Last Updated 52 Min 58 Sec ago English Edition
Todays E paper
Ads by Google
Friday 18 Jul 2025 10.16 AM

' എന്റെ ജീവിതത്തിലെ സൂപ്പര്‍ഹീറോ' ; ഭര്‍ത്താവിന് പിറന്നാള്‍ ആശംസകളുമായി ശ്രീവിദ്യ മുല്ലച്ചേരി

wishes, to
photo-www.instagram.com/sreevidya__mullachery/

ടെലിവിഷന്‍ ഷോകളിലൂടെയും സിനിമകളിലുടെയും മലയാളികള്‍ക്ക് സുപരിചിതയാണ് ശ്രീവിദ്യ മുല്ലച്ചേരി. സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനാണ് താരത്തിന്റെ ഭര്‍ത്താവ്.

രാഹുലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് ശ്രീവിദ്യ. ' ജീവിതത്തിലെ എന്റെ നായകന്‍' എന്ന ക്യാപ്ഷനോടെയാണ് ശ്രീവിദ്യയുടെ കുറിപ്പ് ആരംഭിക്കുന്നത്.

'എന്റെ ജീവിതത്തിലെ സൂപ്പര്‍ഹീറോയ്ക്ക് ജന്മദിനാശംസകള്‍. എല്ലാ സാധാരണ ദിവസവും മാന്ത്രികമായി തോന്നിപ്പിക്കുന്നയാള്‍. നീ മാന്ത്രികനാണ്... എനിക്ക് വിശദീകരിക്കാന്‍ പോലും കഴിയാത്ത വിധത്തില്‍', ശ്രീവിദ്യ കുറിച്ചു. ഒരു നിമിഷം പോലും എന്നെ വിട്ട് നില്‍ക്കരുതെന്നും നീ ആണ് എന്റെ സുരക്ഷിത ഇടമെന്നും ശ്രീവിദ്യ കുറിച്ചു. ശ്രീവിദ്യയുടെ പോസ്റ്റിന് താഴെയായി നിരവധി പേര്‍ രാഹുലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കമന്റ് ഇട്ടിട്ടുണ്ട്.

ക്യാമ്പസ് ഡയറി എന്ന സിനിമയിലൂടെയാണ് ശ്രീവിദ്യയുടെ അരങ്ങേറ്റം. മമ്മൂട്ടി ചിത്രമായ ഒരു കുട്ടനാടന്‍ ബ്ലോഗിലൂടെയാണ് ശ്രീവിദ്യ ശ്രദ്ധനേടിയെടുക്കുന്നത്. അതില്‍ അനു സിത്താരയുടെ അനിയത്തിയുടെ റോളിലാണ് ശ്രീവിദ്യ അഭിനയിച്ചത്. പിന്നീട് ഒരു പഴയ ബോം ബുകഥ എന്ന സിനിമയിലും അഭിനയിച്ചു.

മാഫി ഡോണ എന്ന ചിത്രത്തിലാണ് ശ്രീവിദ്യ ആദ്യമായി നായികയായി അഭിനയിക്കുന്നത്. നൈറ്റ് ഡ്രൈവ്, എസ്‌കേപ്പ്, സത്യം മാത്രമേ ബോധിപ്പിക്കൂ തുടങ്ങിയ മലയാള സിനിമകളിലും ശ്രീവിദ്യ ഭാഗമായിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW