-->
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് രേണു സുധി. അന്തരിച്ച കലാകാരന്‍ കൊല്ലം സുധിയുടെ ഭാര്യയാണ് രേണു സുധി. അഭിനയവും ഫോട്ടോഷൂട്ടുമൊക്കെയായി തിരക്കിലാണിപ്പോള്‍ രേണു സുധി. സമൂഹമാധ്യമങ്ങളില്‍ പലപ്പോഴും രേണു പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും നേരെ രൂക്ഷ വിമര്‍ശനം ഉയരുന്നുണ്ട്. പക്ഷേ അതൊന്നും ഗൗരവമാക്കാതെ അഭിനയത്തില്‍ സജീവമാവുകയാണ് താരം.
ഇപ്പോള്‍ രേണു സുധി പങ്കുവെച്ചിരിക്കുന്ന പുതിയ ഫോട്ടോയാണ് ശ്രദ്ധ നേടുന്നത്. ' ഞാന്‍ കണ്ടെത്തി കഴിഞ്ഞു' എന്നാണ് റോസാപ്പൂ കടിച്ചു പിടിച്ചു നില്‍ക്കുന്ന ചിത്രത്തിനൊപ്പം രേണു കുറിച്ചത്.
പുതിയ ഫോട്ടോയ്ക്കു താഴെയും പരിഹാസ കമന്റുകളുണ്ട്. രേണുവിനെ പിന്തുണച്ചും കമന്റുകള്‍ കാണാം. ' രേണു, താങ്കള്‍ക്കും ഈ ലോകത്ത് ആരുടെയും ആട്ടും, തുപ്പും കൊളളാതെ ജീവിക്കാനുളള അവകാശമുണ്ട്. എല്ലാ ആശംസകളും' എന്നാണ് ഒരാള്‍ കുറിച്ചത്.