Saturday, March 14, 2026 Last Updated 5 Min 9 Sec ago English Edition
Todays E paper
Ads by Google
Wednesday 16 Jul 2025 01.22 PM

'മാതൃത്വത്തിന്റെ സൗന്ദര്യം'; നിയോമിനൊപ്പമുളള ചിത്രം പങ്കുവെച്ച് ദിയ കൃഷ്ണ

diya krishna
photo-www.instagram.com/_diyakrishna_/

നടന്‍ കൃഷ്ണകുമാറിന്റെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ദിയ കൃഷ്ണ മലയാളികള്‍ക്ക് സുപരിചിതയാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ദിയയ്ക്കും ഭര്‍ത്താവ് അശ്വിന്‍ ഗണേശിനും ഒരു ആണ്‍കുഞ്ഞ് പിറന്നത്. ദിയയുടെ പ്രസവം ചിത്രീകരിച്ച യൂട്യൂബ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിയോം എന്നാണ് കുഞ്ഞിന്റെ പേര്.

ഇപ്പോള്‍ കുഞ്ഞ് നിയോമിനൊപ്പമുളള ചിത്രം പങ്കുവെച്ചിരിക്കുകയാണ് ദിയ. 'മാതൃത്വത്തിന്റെ സൗന്ദര്യം' എന്ന ക്യാപ്ഷനൊപ്പമാണ് നിയോമിനെ ചേര്‍ത്തുനിര്‍ത്തിയുളള ക്യൂട്ട് ഫോട്ടോ ദിയ പങ്കുവെച്ചിരിക്കുന്നത്.

ദിയയുടെ പോസ്റ്റിനു താഴെയായി നിരവധി ആരാധകരാണ് സ്‌നേഹം അറിയിച്ച് എത്തുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW