-->
നടി, ഗായിക എന്ന നിലയിൽ പ്രശസ്തയാണ് കമൽഹാസന്റെ മകൾ ശ്രുതി ഹാസൻ. അഭിനയത്തിലും ആലാപനത്തിലും ഒരുപോലെ തിളങ്ങുന്ന ശ്രുതിക്ക് ആരാധകരുടെ വലിയൊരു കൂട്ടം തന്നെയുണ്ട്. ശ്രുതിയുടെ മുടിയഴക് ആരെയും ആകർഷിക്കുന്നതാണ്. കറുത്ത ഇടതൂർന്ന മുടി ശ്രുതിക്ക് അഴകേകുന്നതാണ്.
അടുത്തിടെ രൺവീർ ഷോയിൽ ശ്രുതി ഹാസൻ തന്റെ നീണ്ട, ഇരുണ്ട മുടിയുടെ രഹസ്യം പങ്കുവച്ചു. ശ്രുതി എങ്ങനെയാണ് മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നത് എന്നാണ് അവതാരകൻ ചോദിച്ചത്. തന്റെ മുടിയുടെ രഹസ്യം എള്ളെണ്ണയെന്നാണ് ശ്രുതി വെളിപ്പെടുത്തിയത്. "ഇത് എന്റെ സ്വാഭാവിക മുടിയുടെ നിറമാണ്. ഞാൻ എണ്ണ മാത്രമേ ഉപയോഗിക്കുന്നുള്ളൂ, അതും എള്ളെണ്ണ. എന്റെ മാനസികാവസ്ഥയെ ആശ്രയിച്ച്, ഞാൻ വെളിച്ചെണ്ണയോ ബദാം എണ്ണയോ എള്ളെണ്ണയിൽ ചേർക്കാറുണ്ട്. എള്ളെണ്ണ എന്റെ മുടിയിൽ അത്ഭുതങ്ങൾ ചെയ്തിട്ടുണ്ട്."
"ഞാൻ എല്ലാ ദിവസവും തലമുടി കഴുകാറില്ല. എല്ലാ ദിവസവും മുടി കഴുകരുത്. ഷൂട്ടിങ്ങിന് പോകുമ്പോൾ തലേന്ന് രാത്രി എണ്ണ തേച്ച് ഉറങ്ങും, രാവിലെ കുളിച്ച് ഷൂട്ടിന് പോകും. എണ്ണ തേക്കുന്നത് വെറുമൊരു സൗന്ദര്യസംരക്ഷണ ടിപ്സ് മാത്രമല്ല; അതൊരു സ്വയം പരിചരണം കൂടിയാണ്. ഈ എണ്ണ മാത്രമാണ് എന്റെ മുടിയുടെ രഹസ്യം," ശ്രുതി പറഞ്ഞു.