Wednesday, March 11, 2026 Last Updated 1 Min 1 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Nov 2025 11.42 AM

അല്പം വൈകിയാണ് അദ്ദേഹം വായിക്കുന്നത് അപ്പയുടെ പാട്ടാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്, ആ നിഷം വളരെ സവിശേഷമായിരുന്നു; കീരവാണിക്കൊപ്പം പ്രവര്‍ത്തിച്ചതിനെക്കുറിച്ച് ശ്രുതി ഹാസന്‍

shruti-haasan-
photo-www.instagram.com/shrutzhaasan/

രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനുവേണ്ടി സംഗീതസംവിധായകന്‍ എം.എം കീരവാണി ഈണമിട്ട ഗാനം ആലപിച്ച സന്തോഷം പങ്കുവെച്ച് ശ്രുതി ഹാസന്‍. ഗ്ലോബ്‌ട്രോട്ടര്‍ എന്ന പേരില്‍ പുറത്തിറങ്ങിയ ഗാനമാണ് ശ്രുതി ആലപിച്ചത്. കീരവാണിയുടെ ഈണത്തില്‍ ഒരുപാട്ടുപാടാന്‍ കഴിഞ്ഞതിലുളള സന്തോഷവും താരം പങ്കുവെച്ചിട്ടുണ്ട്.ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയ്‌ക്കൊപ്പം മനോഹരമായൊരു കുറിപ്പും ശ്രുതി പങ്കുവെച്ചിട്ടുണ്ട്.

സംഗീത സംവിധായകന്‍ എം.എം കീരവാണി കീബോര്‍ഡില്‍ ഒരു ഗാനം വായിക്കുന്നതാണ് വീഡിയോയിലുളളത് ശ്രുതി ഹാസന്‍ സമീപത്തിരുന്ന് അത് ആസ്വദിക്കുകയാണ്. കമല്‍ഹാസന്റെ ഹിറ്റ് ഗാനമായ തെന്‍പാണ്ടി സീമയിലെ ആണ് കീരവാണി വായിക്കുന്നത്. ഇതേക്കുറിച്ചാണ് ശ്രുതിഹാസന്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് എഴുതിയിരിക്കുന്നത്.

‘ഞാന്‍ നിശബ്ദയായി ഇരുന്ന് സാര്‍ കീബോര്‍ഡ് വായിക്കുന്നത് കേള്‍ക്കുകയായിരുന്നു. അദ്ദേഹം സാധാരണയായി വിഘ്‌നേശ്വര മന്ത്രത്തോടെയാണ് സെഷനുകള്‍ ആരംഭിക്കുന്നതെന്ന് പറഞ്ഞിരുന്നു. അതിനാല്‍ അദ്ദേഹം വായിക്കുകന്നത് അതാണെന്ന് ഞാന്‍ കരുതി. പെട്ടെന്നാണ് അത് അപ്പയുടെ പാട്ടാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്. ആ നിമിഷം വളരെ സവിശേഷമായിരുന്നു . സാര്‍ താങ്കളുടെ ദയയ്ക്കും ടീമിലെ എല്ലാവരുടെയും ഊഷ്മളമായ പെരുമാറ്റത്തിനും നന്ദി ’ശ്രുതി ഹാസന്‍ കുറിച്ചു.

RRR എന്ന ചിത്രത്തിന് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രമാണ് SSMB29. ചിത്രത്തിന്റെ ഔദ്യോഗികമായ പേര് ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവരാണ് ചിത്രത്തില്‍ മുഖ്യവേഷത്തില്‍ എത്തുന്നത്. ചിത്രത്തിലെ ക്രുരനായ വില്ലന്‍ കുംഭയായി എത്തുന്ന പൃഥ്വിരാജിന്റെ ഫസ്റ്റ്‌ലുക്ക് അടുത്തിടെ പുറത്തുവിട്ടിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW