-->
ഉലകനായകന് കമല്‍ ഹാസന്റെ എഴുപത്തിയൊന്നാം പിറന്നാള്‍ ദിനത്തില്‍ മനോഹരമായ കുറിപ്പ് പങ്കുവെച്ച് മകള്‍ ശ്രുതി ഹാസന്‍. അച്ഛനൊപ്പമുളള ഒരുപിടി ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു ശ്രുതിയുടെ ആശംസ.
‘എന്റെ ഏറ്റവും പ്രിയപ്പെട്ട മനുഷ്യനും എന്റെ അവിശ്വസനീയമായ അപ്പയ്ക്കും പിറന്നാള്‍ ആശംസകള്‍. ഇത്രയും അനായാസമായും നര്‍മത്തോടെയും നിങ്ങള്‍ പകര്‍ന്നു നല്‍കുന്ന നിങ്ങളുടെ ജ്ഞാന വാക്കുകള്‍ക്ക് നന്ദി. എനിക്ക് ഇപ്പോഴും എന്റെ പ്രിയപ്പെട്ട കുക്കികളും ലഘുഭക്ഷണങ്ങളും സ്വയം വാങ്ങിത്തരുന്ന ഏറ്റവും ആരാധ്യനായ അച്ഛനായതിന് നന്ദി. പാട്ടും സിനിമകളും പാടാനും സംസാരിക്കാനും ഏറ്റവും നല്ല വ്യക്തി, എല്ലാത്തിലും എന്നെ ചിരിപ്പിക്കുന്ന ഒരേയൊരു വ്യക്തിയായതിന് നന്ദി.
ഈ ജന്മദിനത്തില്‍ നിങ്ങള്‍ ഇപ്പോഴും സ്വപ്നം കാണുന്നതെല്ലാം നിങ്ങളായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു ... നിങ്ങളുടെ മാന്ത്രികത, നിങ്ങളുടെ തിളക്കം, നിങ്ങളുടെ മനോഹരമായ ആത്മാവ് എന്നിവ ഈ പ്രപഞ്ചത്തില്‍ താരതമ്യം ചെയ്യാന്‍ കഴിയില്ല’ ശ്രുതി ഹാസന്‍ കുറിച്ചു. ആരാധകരും സെലിബ്രിറ്റികളുമുള്‍പ്പെടെ നിരവധിപ്പേരാണ് ഉലകനായകന് ആശംസകളറിയിച്ചെത്തുന്നത്.
അഭിനയത്തോടൊപ്പം സംവിധായകനായും എഴുത്തുകാരനായും നിര്‍മാതാവായും തിളങ്ങിയ വ്യക്തിയാണ് കമല്‍ ഹാസന്‍. ആറു പതിറ്റാണ്ടിലേറെയായി സിനിമയില്‍ സജീവമാണ് താരം. രാഷ്ട്രീയത്തിലും ഒരു ഭാഗ്യ പരീക്ഷണം നടന്‍ നടത്തിയിരുന്നു. എന്നാല്‍ മക്കള്‍ നീതിമയ്യം പാര്‍ട്ടിയുമായെത്തിയ കമല്‍ ഹാസന് വലിയ ജനപ്രീതി നേടാനായില്ല.
ശ്രുതിയെ കൂടാതെ അക്ഷര എന്നൊരു മകള്‍ കൂടി കമല്‍ ഹാസനുണ്ട്. നടി സരികയാണ് ഇരുവരുടെയും അമ്മ. 1988 ല്‍ വിവാഹിതരായ സരികയും കമലും 2004 ലാണ് വേര്‍പിരിഞ്ഞത്.